കോഴിക്കോട്: മെയ് 26 ന് കോഴിക്കോട് നടക്കാനിരിക്കുന്ന ഐ എൻ എൽ സെക്കുലർ ഇന്ത്യ റാലി തടയണമെന്നാവശ്യപ്പെട്ട് ഐ എൻ എൽ മന്ത്രി പക്ഷം നൽകിയ ഹരജി കോഴിക്കാട് സബ് കോടതി തള്ളി. മന്ത്രി വിഭാഗത്തിന് വേണ്ടി ബയൻ ഹംസ നൽകിയ ഹരജിയിൽ റാലിക്ക് മൈക്ക് പെർമിഷൻ അനുവദിക്കരുതെന്നും പൊതുസമ്മേളനം തടയണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുൻ നിശ്ചയ പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം റാലിയും പൊതുസമ്മേളനവും നടക്കുമെന്നും ജന.കൺവീനർ കെ പി ഇസ്മായീലും ഓർഗനൈസിംഗ് സെക്രട്ടരി എൻ കെ അബ്ദുൽ അസീസും അറിയിച്ചു. റാലിയെയും സമ്മേളനത്തെയും നിരീക്ഷിക്കാൻ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തെ നേതാക്കൾ സ്വാഗതം ചെയ്തു