കോഴിക്കോട് : മലപ്പുറത്തു നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി എം.എ, യുമായി ഫറോക്ക് സ്വദേശി കളത്തിൻ കണ്ടി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി അപ്പു എന്നറിയപ്പെടുന്ന സഗേഷ്.കെ.എം(31) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ധനജ്ഞയദാസ് ടി വി യുടെ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്ന് 54ഗ്രാം എം.ഡി എം എ പരിശോധനയിൽ കണ്ടെടുത്തു. ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് ഇവർ പന്തീരാങ്കാവ് ഭാഗത്തെ ലോഡ്ജിൽ നിന്നും മയക്കുമരുന്നു മായി അറസ്റ്റിലായത്. ഇവർ മലപ്പുറം കേന്ദീകരിച്ച് ലഹരി വിൽപന നടത്തുന്നവരിൽ നിന്നാണ് എം ഡി എം.എ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്. ജില്ലയുടെ പല ഭാഗങ്ങളിലായി ലോഡ്ജുകളിൽ തങ്ങി കാറിൽ സഞ്ചരിച്ച് കച്ചവടം നടത്തി വരികയായിരുന്നു യുവാക്കൾ, ഇവരെ പറ്റി ഒരു മാസത്തോളമായി നീരീക്ഷണം ആരംഭിച്ച പോലീസ് അവസാനം പന്തീരാങ്കാവ് ഭാഗത്ത് ലോഡ്ജിൽ മുറിയെടുത്തപോഴാണ് ഇവർ പിടിയിലായത്.
പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും ഫറോഖ് അസി.കമ്മീഷണർ സിദ്ധിഖ് എ എം പറഞ്ഞു.
അൻവർ സാലിഹിന് മുമ്പ് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പെൺവാണിഭ കേസും , സകേഷിന് ടൗൺ സ്റ്റേഷനിൽ ബൈക്ക് മോഷണവും , കോഴിക്കോട് എക്സൈസിൽ മയക്കുമരുന്ന് കേസും ഉണ്ട്.
*കോഴിക്കോട് ജില്ലയിൽ തുടർച്ചയായി മൂന്നു ദിവസം നടന്ന പരിശോധനയിൽ ഡാൻസാഫ് ടീം അര കിലോയോളംഎം.ഡി എം.എ പിടികൂടിയിട്ടുണ്ട്*
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ ,സുനോജ് കാരയിൽ,അർജുൻ അജിത്ത്, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സൂരജ് പി ,സന്തോഷ്, Asi പ്രബീഷ് ടി, എസ് സി പി ഒ മാരായ രഞ്ജിത്ത് എം, ശ്രീജിത്ത്കുമാർ പി സബീഷ് ഇ , ഷൈജു കെ എ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.