കോഴിക്കോട് : ആൾമാറാട്ടം നടത്തി സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് മുഴുവൻ പണവും നൽകാതെ മുങ്ങിയതിന് അന്വേഷണം നേരിടുന്നതിനിടെ വയനാട്ടിലേക്ക് സ്ഥലം മാറ്റപ്പെടുകയും , ഘടക കക്ഷി മന്ത്രിയുടെ ഇടപെടലിൽ മൂന്നാം നാൾ കോഴിക്കോട്ട് തിരിച്ചെത്തുകയും ചെയ്ത ട്രാഫിക് എസ്.ഐയെ വീണ്ടും വയനാട്ടിലേക്ക് മാറ്റി. ആദ്യ സ്ഥലമാറ്റം റദ്ദ് ചെയ്ത സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് ഉത്തര മേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത ഇടപെട്ട് കോഴിക്കോട് സിറ്റി പോലീസ് കമീഷണറെ കൊണ്ട് ഉത്തരവ് റദ്ദ് ചെയ്യിച്ചത്. ഡി ഐ ജി റാങ്കിലുള്ള കമീഷണർ രാജ്പാൽ മീണയുടെ നടപടി സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ച് ഐജി ഇടപെടുകയായിരുന്നു. മേലുദ്യോഗസ്ഥർ എതിരായ റിപ്പോർട്ട് നൽകിയിട്ടും പേരിന് ശിക്ഷാനടപടിയായി കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. രണ്ടുദിവസം അവിടെ ഉല്ലസിച്ചശേഷം മൂന്നാം നാൾ എസ്.ഐ. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് 3000 രൂപയുടെ മുറിക്ക് 1000 രൂപയാണ് നൽകിയത്. ടൗൺ എസ്.ഐ.യാണെന്ന് പറഞ്ഞ് ഹോട്ടലിൽനിന്ന് മുങ്ങിയ എസ്.ഐ.യുടെ നടപടി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മി ഷണറുടെ നിർദേശത്തെത്തു ടർന്ന് മറ്റൊരു അസിസ്റ്റൻറ് കമ്മി ഷണറും തുടരന്വേഷണം നട ത്തി. എസ്.ഐ. കുറ്റക്കാരനാണെന്നായിരുന്നു അസി. കമ്മിഷണറുടെയും റിപ്പോർട്ട്. തുടർന്നാണ് നേരത്തെ വയനാട്ടിലേക്ക് മാറ്റിയത്. എന്നാൽ, ഘടകകക്ഷി മന്ത്രി കഴിഞ്ഞ ദിവസം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു .
മേയ് 10-നായിരുന്നു ഹോട്ടലിൽ എസ്.ഐ. സ്ത്രീയുമൊത്ത് ആൾമാറാട്ടം നടത്തി മുറിയെടുത്തതും മുഴുവൻപണം നൽകാതെ മുങ്ങിയതും.. മുമ്പും പലതവണ ഇതേ എസ്.ഐ. ക്കെതിരേ റിപ്പോർട്ടുകൾ വന്നിരുന്നു. പോലീസ് അസോസിയേഷൻ സ്വാധീനത്താൽ തുടർനടപടികൾ മരവിപ്പിക്കുകയാണുണ്ടായത്. ഭരണവിഭാ
ഗം അസി. കമീഷണറെ മദ്യപിച്ച് ചീത്ത പറഞ്ഞതിനാണ് രണ്ടുവർഷം മുമ്പ് ആദ്യനടപടിയുണ്ടാകുന്നത്. ഇത് എസ്.പി. കൈയോടെ പിടി കൂടിയതോടെയാണ് രഹസ്യാന്വേ ഷണ വിഭാഗത്തിൽനിന്ന് സ്ഥലം മാറ്റിയത്. തുടർന്ന് ക്രൈംബ്രാഞ്ചി ലും കസബ പോലീസ് സ്റ്റേഷനിലും
പിന്നീട് ബേപ്പൂർ സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടയിൽ സ്റ്റേഷൻ വിവരങ്ങൾ ചോർത്തിയതിനും ടൗൺ സ്റ്റേഷനിലുള്ളപ്പോൾ വെള്ളയിൽ സ്വദേശിയായ ഗു ണ്ടയുടെ വാഹനം സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയതിനും എസ്.ഐ. കുറ്റക്കാരനാണെന്ന് മേലുദ്യോഗസ്ഥരുടെ അന്വേഷ ണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഒന്നിലും തുടർനടപടിയുണ്ടായില്ല.