KERALAlocaltop news

” ഓർത്തെടുത്ത കഥകൾ” പ്രകാശനം ചെയ്തു

കോഴിക്കോട് :    ഒരു പുസ്തകം എഴുത്തുകാരന്‍റെ ജീവതാനുഭവത്തിൽ നിന്ന് പുറത്ത് കടന്ന് വായനക്കാരന്‍റെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അത് ക്ലാസിക്കൽ പദവിയിലേക്ക് ഉയരുകയും ദീർഘകാലം നലനിൽക്കുകയും ചെയ്യുന്നത്. മുഷിപ്പ് കൂടാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകങ്ങൾക്ക് മാത്രമെ വായനക്കാരെ ആകർഷിക്കാൻ കഴിയുകയുള്ളു.
ഡോ.കെ.സുഗന്‍റെ ആത്മകഥ ‘ഓർത്തെടുത്ത കഥകൾ’ മലയാളത്തിലെ ആത്മകഥാ ശേഖരത്തിന് വിലപ്പെട്ട ഒരു സംഭാവനയാണ്. ആത്മകഥ എന്ന ഒറ്റ ശീർഷകത്തിൽ പരിമിതപ്പടുത്തേണ്ട ഒന്നല്ല ‘ഓർത്തെടുത്ത കഥകൾ’. സഞ്ചാര സാഹിത്യം, വൈദ്യശാസ്ത്രം, കേരളത്തിന്‍റെ റെയിൽവേ ചരിത്രം, കേരള നാഗരികതയുടെ ചരിത്രം എന്നിങ്ങനെ വിജ്ഞാന ദാഹികളായ വായനക്കാർക്ക് അത് പലതലത്തിൽ സമ്പന്നമായ വായന സാധ്യമാക്കുന്നുണ്ട്. നാൾവഴികളുടെ വിവരണമായി ചുരുങ്ങിപ്പോകുക എന്ന പരിമിതി ആത്മകഥയ്ക്ക് സംഭവിക്കാറുണ്ട്. ആ പരിമിതിയെ വിദഗ്ദ്ധമായി മുറിച്ച കടന്ന പുസ്തകമാണ് ‘ഓർത്തെടുത്ത കഥകൾ’. ആക്സൽ മുൻതേയുടെ ‘The Story of San Michele’ ദ സ്റ്റോറി ഓഫ് സാൻ മിഷേലും, താരാശങ്കർ ബന്ദ്യോപാദ്ധ്യായയുടെ ‘ആരോഗ്യനികേതനവും’ പരിചയപ്പെടുത്തി കൊണ്ടായിരുന്നു, പ്രമുഖ കാർഡിയോളജിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ.കെ.സുഗതന്റെ ജീവിതാനുഭവങ്ങളുടെ ഒരു ഭാഗം അടയാളപ്പെടുത്തിയ “ഓർത്തെടുത്ത കഥകൾ” എന്ന
ആത്മകഥ പ്രശസ്ത നിരുപകൻ ഡോ.എം.എം ബഷീർ പ്രകാശനം ചെയ്തത്. ജ്ഞാനിയും, സൗമ്യനുമായ ഒരു വലിയ മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നാണ് അദ്ദേഹം സുഗതൻ സോക്ടറെ വിശേഷിപ്പിച്ചത്. ശ്രീ പി.ജെ.ജോഷ്വാ പുസ്തകം ഏറ്റു വാങ്ങി. ഡോ.കെ.സുഗതൻ, ഡോ.ടി.പി. നാസർ, ഡോ.സിന്ധു കുറുപ്പ്, ഡോ.എൻ.എം.സണ്ണി, കെ.ജി.രഘുനാഥ്, ടി.പി.മമ്മു, ഡോ കെ.വി.തോമസ്, ഡോ.പി.വി.ഉണ്ണികൃഷ്ണൻ, വയലപ്ര ഹരിദാസൻ നമ്പ്യാർ, എൻ സോമസുന്ദരം എന്നിവർ സംസാരിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ് (Calicut Book Club)ഉം സെക്കന്റ് പെന്നും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close