KERALAlocaltop news

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു

കോഴിക്കോട്: മസ്തിഷ്‌കാഘാതം അഥവാ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതത്തിന് ചികിത്സ തേടി അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സിച്ച ഡോക്ടര്‍മാരുടെയും സംഗമം ‘ഹോപ്’ പ്രത്യാശയുടെ സംഗമമായി. ” പ്രതീക്ഷ കൈവിടരുത്, പക്ഷാഘാതത്തിനു ശേഷം നിങ്ങള്‍ക്കും സാധാരണ ജീവിതം സാധ്യമാണ്” എന്ന സന്ദേശമാണ് സംഗമം നല്‍കിയത്.
പക്ഷാഘാതം ബാധിച്ചപ്പോഴുണ്ടായതും പിന്നീട് എങ്ങനെയാണ് അതിനോടു പൊരുതി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നുമുള്ള അനുഭവങ്ങള്‍ പലരും സംഗമത്തില്‍ പങ്കുവച്ചു. പക്ഷാഘാതം സംഭവിച്ചാല്‍ തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍, അതോടൊപ്പം തന്നെ ചികിത്സയ്ക്ക് ശേഷമുള്ള പുനരധിവാസ കാര്യങ്ങള്‍ കൂടി മികച്ച രീതിയില്‍ നടപ്പാക്കാനായാല്‍ പൂര്‍ണ്ണമായും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്നതിന്റെ അനുഭവസാക്ഷ്യമായിരുന്നു ആശ സംഗമം.
സംഗമത്തിന്റെ ഭാഗമായി പക്ഷാഘാതം കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുരള വെട്ടത്ത് നേതൃത്വം നല്‍കി.
ഏറ്റവും മികച്ച ആരോഗ്യവിദഗ്ധരിലൂടെയും അത്യാധുനികമായ സാങ്കേതിക സൗകര്യങ്ങളിലൂടെയും രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാനുഭവം പ്രദാനം ചെയ്യുകയാണ് മേയ്ത്ര ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ സന്ദേശത്തില്‍ പറഞ്ഞു. പക്ഷാഘാതത്തിന് ചികിത്സ തേടിയവര്‍ക്ക് കാര്യമായ പിന്തുണ നല്‍കാന്‍ സ്‌ട്രോക്ക് കെയര്‍ സെന്ററിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്തിഷ്‌കാഘാതം എന്നത് പ്രത്യേകമായി കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണെന്നും രോഗിയെ കൊണ്ടു വന്ന് എത്രയും പെട്ടെന്ന് തന്നെ മസ്തിഷ്‌കത്തിലേക്കുള്ള ബ്ലോക്ക് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുകയാണ് പ്രധാനം. അപകടനില തരണം ചെയ്ത ശേഷം രോഗിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും അതു പോലെ പ്രധാനമാണ്. പക്ഷാഘാതം കൈകാര്യം ചെയ്യാന്‍ മാത്രമായി മേയ്ത്ര ഹോസ്പിറ്റല്‍ ഒരുക്കിയ സ്‌ട്രോക്ക് കെയര്‍ സെന്ററിന്റെ സേവനങ്ങളുടെ വിജയം കൂടിയാണ് ഇത്രയേറെ പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയുന്നതെന്ന് ന്യൂറോസയന്‍സസ് സെന്ററിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ്- സ്‌ട്രോക്ക് ആന്റ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി – ഡോ. ദീപ് പി പിള്ള പറഞ്ഞു. മലബാര്‍ മേഖലയിലെ ഏറ്റവും നൂതനവും സമഗ്രവുമായ പക്ഷാഘാത ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമെന്ന നിലയില്‍ മേയ്ത്ര എപ്പോഴും സമ്പൂര്‍ണ്ണ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മെഡിക്കല്‍ ഡയറക്ടറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ജിജോ വി ചെറിയാന്‍ പറഞ്ഞു.

സ്‌ട്രോക്ക് കെയര്‍ സെന്റര്‍
രക്തം കട്ടപിടിച്ചതു നീക്കം ചെയ്യുന്നതിനാവശ്യമായ ഐവി ത്രോംബോലൈസിസ്, മെക്കാനിക്കല്‍ ത്രോംബക്ടമി തുടങ്ങി ലോകോത്തര സാങ്കേതിക സംവിധാനങ്ങള്‍ മേയ്ത്ര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോസയന്‍സസിന്റെ ഭാഗമായ സ്‌ട്രോക്ക് കെയര്‍ സെന്ററില്‍ ലഭ്യമാണ്. നൂതന റേഡിയോളജി പ്രോട്ടോക്കോളുകള്‍- റാപിഡ്-എഐ- പോലുള്ളവ മലബാര്‍ മേഖലയില്‍ മേയ്ത്രയില്‍ മാത്രം ലഭ്യമായ സംവിധാനങ്ങളാണ്. ന്യൂറോളജിസ്റ്റുകളുടെയും സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റുകളുടെയും സേവനം സദാസമയവും ലഭ്യമാണ്. ഡോ. സച്ചിന്‍ സുരേഷ് ബാബു, ഡോ. കൃഷ്ണദാസ് എന്‍ സി, ഡോ. പൂര്‍ണ്ണിമ നാരായണന്‍ എന്നിവരടങ്ങുന്ന ന്യൂറോളജി ടീമിന് പ്രഗത്ഭ സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റ് ആയ ഇന്റര്‍വെന്‍ഷനല്‍ ന്യൂറോളജിസ്റ്റ് ഡോ. ദീപ് പി പിള്ളയാണ് നേതൃത്വം നല്‍കുന്നത്.

‘ടിഎഎച്ച്പി ആസ്‌ത്രേലിയ’യുമായി സഹകരച്ച് ‘രോഗീകേന്ദ്രിത സേവനങ്ങള്‍ക്ക്’ പ്രാമുഖ്യം നല്‍കുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ ഓഫ്‌സൈറ്റ് നിര്‍മാണ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യന്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ‘കെയര്‍-പാത്ത്’ മാതൃകയിലാണ്. കടലാസു രഹിത സംവിധാനം, യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റം, ക്ലിനിക്കല്‍ പാത്-വേ സംവിധാനം എന്നിവ മേയ്ത്രയുടെ പ്രത്യേകതയാണ്.

ഹാര്‍ട്ട’് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോസയന്‍സസ്, ഗാസ്‌ട്രോ സയന്‍സസ്, ബോണ്‍-ജോയിന്റ് ആന്റ് സ്‌പൈന്‍, ‘ബ്ലഡ് ഡിസീസസ്-ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി, നെഫ്രോ യൂറോ സയന്‍സസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍, ഒബ്‌സ്‌ട്രെറ്റിക്‌സ് ആന്റ് ഗൈനക്കോളജി തുടങ്ങിയ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ വഴി ഓരോ രോഗിക്കും ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സ മേയ്ത്ര ഉറപ്പുവരുത്തുന്നു.

​അതിനൂതന സംവിധാനങ്ങളുള്ള 7 ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3-ടെസ്‌ല എംആര്‍ഐ മെഷിന്‍, 128-സ്ലൈസ് സിടി, ടെലി-ഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.

ഫോട്ടോ :

പക്ഷാഘാതം വന്ന് വീണ്ടും ജീവിതത്തിലേക്ക് കടന്നുവന്നവര്‍ക്ക് പ്രത്യാശയുടെ തണലൊരുക്കിക്കൊണ്ട് മേയ്ത്ര ഹോസ്പിറ്റല്‍ സംഘടിപ്പിച്ച – ഹോപ്- പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരുടെ ചര്‍ച്ചയ്ക്ക് പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുരളി വെട്ടത്ത് നേതൃത്വം നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close