കോഴിക്കോട്: രാഷ്ട്രീയ കൊലകളു ൾപ്പെടെ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ അക്രമ സംഭവങ്ങൾക്കിടയിൽ കേരളീയ പൊതുബോധത്തിൽ സവിശേഷമായി മായാതെ കിടക്കുന്നു തൊടുപുഴ ന്യൂമാ ൻ കോളജിലെ പ്രഫ. ടി.ജെ. ജോ സഫിന്റെ കൈവെട്ടും അതിലേക്ക് നയിച്ച ചോദ്യപേപ്പർ വിവാദ വും .സംഭവം നടന്ന് 13 വർഷത്തിന് ശേഷം രണ്ടാം ഘട്ട വിധി വന്ന സന്ദർഭത്തിലും സമൂഹ മാധ്യ മങ്ങളിലുൾപ്പെടെ വിഷയം ചൂടേറിയ ചർച്ചയാണ്. ചോദ്യപേപ്പർ വിവാദമായപ്പോൾ സസ്പെൻഷനും കേസുമായി പൊതുസമൂഹത്തിനും അധികൃതർക്കും മുന്നിൽ വെറുക്കപ്പെട്ടവനായി മാറിയിരുന്നു ടി. ജെ. ജോസഫ്. എന്നാൽ കൈവെട്ട് സംഭവത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
2010 മാർച്ച് 23 ന് തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം രണ്ടാം വർഷ സെമസ്റ്റർ മലയാളം ഇന്റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ചോദ്യപേപ്പർ പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടു ത്തുന്നതാണെന്ന് ആക്ഷേപമുയർന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച – തിരക്കഥയുടെ രീതി ശാസ്ത്രം’ -എന്ന പുസ്തകത്തിലെ ഒരു ഭാഗമെടുത്താണ് ചോദ്യപേപ്പർ തയാറാക്കിയത്. പിടി, കുഞ്ഞുമുഹ മ്മദിന്റെ ‘ഗർഷോം’ സിനിമയിൽ നായകനായ നാസറുദ്ദീനും ദൈവവും തമ്മിലുള്ള സംഭാഷണശകലം തന്റെ നാട്ടുകാരനായ ഭ്രാന്തന്റെ സംഭാഷണത്തിൽ നിന്നാണ് കിട്ടിയതെന്ന് പുസ്തകത്തിൽ കുഞ്ഞുമുഹമ്മദിന്റേതായി പരാമർശമുണ്ട്. ആ ഭാഗം ഇങ്ങനെയാ ണ്: “എന്റെ നാട്ടിൽ ഒരു ഭ്രാന്തനുണ്ട്. അയാൾ സ്ഥിരമായി ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കും: ‘പടച്ചോനെ. പടച്ചോനെ.. ദൈവത്തി ന്റെ മറുപടി: ‘എന്താടാ നായിന്റെ മോനേ… അയാൾ ചോദിക്കുന്നു. ഒരു അയല, അത് മുറിച്ചാൽ എത്ര കഷ്ണമാണ്? ദൈവത്തിന്റെ മറുപടി (ദൈവം ഇയാൾ തന്നെയാണ്) മൂന്ന് കഷ്ണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ… ഈ ഭാഗം എടുത്ത് ചോദ്യം തയാറാക്കിയപ്പോൾ ഭ്രാന്തൻ എന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകുകയായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കാൻ മനഃപൂർവം തയാറാക്കിയതാണ് ചോദ്യമെന്നു ആക്ഷേപമുയർന്നു. ചോദ്യപേപ്പർ തയാറാക്കിയ സഹായി ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടിയി രുന്നുവത്രേ.
എന്നാൽ മാധ്യമങ്ങൾക്ക് അന്ന് നൽകിയ കത്തിൽ ടി.ജെ ജോ സഫ് നൽകിയ ന്യായികരണം മറ്റൊന്നായിരുന്നു. ലേഖനത്തിലെ ഭ്രാന്തൻ കഥാപാത്രത്തിന് പേര് നൽകാൻ ആലോചിച്ചപ്പോൾ ‘പടച്ചോനെ’ എന്ന സംബോധന ചെ യ്യുന്നത് ഇസ്ലാം മതക്കാരുടേതായതിനാൽ അതിൽപ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് വിചാരിച്ചെന്നും പി.ടി. കുഞ്ഞുമുഹമ്മദ് എഴുതിയതിനാൽ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നുവെന്നുമായിരുന്നു വിശദീകരണം. മുഹമ്മദ് എന്നെഴുതിയാൽ പ്രവാചകനായ മുഹമ്മ ദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ചോദ്യപേപ്പർ വിവാദം കനത്തതോടെ 2010 മാർച്ച് 24ന് ജോസഫ് ഒളിവിൽ പോയി. 25ന് ഐ.ജി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഒളിവിലായിരുന്ന ജോസഫിനെ ഏപ്രിൽ ഒന്നിന് ഇടുക്കി പൈനാവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഏപ്രിൽ ഏഴിന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജോസഫിന് ജാമ്യം ലഭിച്ചു. ജൂലൈ നാലിന് ഏഴംഗ സംഘം ഭാര്യയുടെയും മറ്റും കൺമുന്നിൽ വച്ച് അധ്യാപകന്റെ കൈവെട്ടി ഒളിവിൽ പോയി. പിന്നീട്, സെപ്റ്റംബർ ഒന്നിന് ജോസഫിനെ ന്യൂമാൻ കോളജിൽ നിന്ന് മാനേജ്മെന്റ് പിരി ച്ചുവിട്ടു. 2014 മാർച്ച് 22ന് അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തു.
ചോദ്യപേപ്പർ, കൈവെട്ട് സംഭവങ്ങൾ വർഗീയ സംഘർഷത്തി ലേക്ക് നീങ്ങാതിരിക്കാൻ അന്ന് മത-സമുദായ നേതൃത്വങ്ങൾ പുലർത്തിയ ജാഗ്രത ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോസഫിന് വെട്ടേറ്റപ്പോൾ, അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റർ മേരി സ്റ്റെല്ലയുടെ അഭ്യർഥന പ്രകാരം ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പ്രവർത്തകർ ആവശ്യമായ രക്തം നൽകി. സംഭവ മറിഞ്ഞയുടൻ മുസ്ലിം നേതാക്കൾ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപിച്ചു.
അധ്യാപകൻ തെറ്റ് ചെയ്തെന്ന് വ്യക്തമായെന്ന നിലപാടെടുത്ത മാനേജ്മെന്റ് ജോസഫിനെ സസ് പെൻഡ് ചെയ്യുകയും മുസ്ലിം സമുദായത്തോട് സഭ ഖേദപ്രകടനം നടത്തുകയും ചെയ്തു. ഒപ്പം നിൽക്കേണ്ട സഭ ജോസഫിനെ വളഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചവരെ പിന്തുണച്ച നടപടി ക്രൈസ്തവരിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.