തോട്ടുമുക്കം : മണിപ്പുരിൽ നടക്കുന്ന മനുഷ്യത്വരഹിതവും മൃഗീയമായ നരഹത്യ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ഇടവകാംഗങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് മാത്രമല്ല, ഏതൊരു പരിഷ്കൃത സമുഹത്തിനും തികച്ചും അപമാനകരമായ മനുഷ്യാവകാശ ലംഘനവും സ്ത്രീത്വത്തെ അപമാനിക്കലുമാണ് നടക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സാധിക്കാത്ത സർക്കാർ രാജി വെച്ചു പോകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ആന്റോ മൂലയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് സാബു വടക്കേപ്പടവിൽ , റെജീ മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
തോട്ടുമുക്കം അങ്ങാടിയിൽ നടന്ന പ്രതിഷേധ റാലിക്ക് തോമസ് മുണ്ടപ്ലാക്കൽ, ഷാജു പനക്കൽ , ഫാ. അഖിൽ വയ്പ്പുക്കാട്ടിൽ, സെബാസ്റ്റ്യൻ പൂവത്തും കുടിയിൽ , ജിയോ വെട്ടുകാട്ടിൽ, രാജു ഇളം തുരിത്തിൽ , ബിജി കുറ്റിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി