കോഴിക്കോട് : ടൗൺ പോലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച് കേസിലെ പ്രതിയെ കോഴിക്കോട് സി ജെ എം കോടതി ഒരു വർഷത്തെ തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. സുമീർ (26) , s/o. ഹംസ, പാലത്തിങ്ങൽ ഹൗസ്, കൊളത്തറ എന്നയാളെയാണ് ശിക്ഷിച്ചത്.29/12/2020 തീയതി രാത്രി 12 .15 മണിക്ക് പ്രതിയും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് കോഴിക്കോട് ദിവാർ ജംഗ്ഷന് പടിഞ്ഞാറുവശം ചെമ്പോട്ടി വളവിൽ വച്ച് ടൗൺ പോലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച് പുറകുവശത്തെ ഗ്ലാസ് കരിങ്കൽ ഉപയോഗിച്ച് തകർത്തെന്നാണ് കേസ്. അതിനുശേഷം പ്രതികൾ മാനാഞ്ചിറ എസ്ബിഐയ്ക്ക് സമീപത്തുവച്ച് ഒരാളുടെ മൊബൈൽ ഫോൺ കവരുകയും ചെയ്തു. 24 മണിക്കൂറിൽ തന്നെ ടൗൺ പോലീസ് പ്രതികളെ കണ്ടെത്തുകയും ചെയ്തു. അന്നത്തെ എസ് ഐ . കെ.ടി ബിജിത്ത് ആണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എ എസ് ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനിൽ കുമാർ, സജേഷ് കുമാർ, അനൂജ് എന്നിവരുണ്ടായിരുന്നു