KERALAlocaltop news

മനുഷ്യ മനസ്സിൽ വിഭാഗിയതയുടെ വിഷവിത്തുകൾ വിതറരുത് : ദീപിക പത്രത്തിനതിരെ ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം:   ജനാഭിമുഖ കുർബാന വിഷയത്തിൽ എഡിറ്റോറിയൽ എഴുതിയ ദീപിക പത്രത്തെ രൂക്ഷമായി വിമർശിച്ച് ഫാ അജി പുതിയാപറമ്പിൽ . മനുഷ്യമനസുകളിൽ വിഭാഗീതയുടെ വിഷവിത്തുകൾ വിതറരുതേ എന്നാവശ്യപ്പെട്ടാണ് കത്തോലിക്ക മുഖപത്രമായ ദീപിക പത്രത്തെ വിമർശിക്കുന്നേ പോസ്റ്റ് .               *ദീപികയും അനുസരണവും*

അനുസരണത്തെപ്പറ്റിയാണ് ദീപിക ദിനപത്രത്തിന്റെ ഇന്നത്തെ [19-8. 2023 ] എഡിറ്റോറിയൽ. അതിൽ പറയുന്നതാണ് യഥാർത്ഥ ക്രിസ്തീയ അനുസരണമെങ്കിൽ ദീപിക പത്രം തന്നെ ഇന്നുണ്ടാകുമായിരുന്നില്ല. !!!
ചില വൈദികരും അല്മായരും ചേർന്നു നടത്തിയ ധീരമായ *അനുസരണക്കേടിന്റെ* ഫലമായാണ് ദീപിക ഇന്നും നിലനില്ക്കുന്നത് …….!ചുരുങ്ങിയ പക്ഷം ദീപിക ചീഫ് എഡിറ്ററെങ്കിലും അക്കാര്യം അറിയേണ്ടതല്ലേ . —..

ഇനി അറിയില്ലെങ്കിൽ അല്പം ചരിത്രം പറയാം.

2003 -2005 ൽ ദീപികയുടെ ചുമതലയുണ്ടായിരുന്ന ബിഷപ് അറയ്ക്കൽ മറ്റ് ബിഷപ്പുമാരുടെ പിന്തുണയോടെ ദീപിക എന്ന പത്രമുത്തശ്ശിയെ
ഫാരിസ് അബൂബക്കർ എന്ന ബിസിനസ്സ്കാരന് വിറ്റു. വളരെ രഹസ്യമായി നടന്ന ഈ കച്ചവടത്തെ പൊതുജന സമക്ഷം കൊണ്ടുവന്നത് ദിവ്യകാരുണ്യ സഭയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന *കാരുണ്യകൻ* എന്ന മാസികയാണ്. തുടർന്ന് നിരവധി വൈദികരും അല്മായരും ദീപികയെ വീണ്ടെടുക്കുന്നതിനായി ധൈര്യത്തോടെ മുന്നോട്ട് വന്നു.

മെത്രാൻമാർക്ക് എതിരായ നിലപാടെടുത്തതിന്റെ പേരിൽ അവർക്ക് ശാസനയും താക്കീതും ലഭിച്ചു. എങ്കിലും അവർ പിൻമാറിയില്ല. അന്നവർ ചെയ്ത ധീരമായ ആ *അനുസരണക്കേടിന്റെ* ഫലമാണ് ദീപിക ഇന്നും ജീവിച്ചിരിക്കുന്നത് തന്നെ., !!

പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിപ്പിക്കുന്ന കൊള്ള സംലത്തിലെ രീതിശാസ്ത്രമല്ല ക്രിസ്തീയ അനുസരണം എന്നത് , എന്നാണ് പത്രാധിപരേ അങ്ങ് പഠിക്കുക. അയൽപക്കത്തെ വീടിന് തീ വെയ്ക്കാൻ മാതാപിതാക്കളാണ് പറയുന്നതെങ്കിൽ പോലും , അനുസരിക്കാൻ ഒരു കുട്ടിക്കും ബാധ്യതയില്ല എന്ന് അങ്ങ് ഇനിയെങ്കിലും മനസ്സിലാക്കണം.

എറണാകുളത്തെ ദൈവജനത്തെ അനുസരണം പഠിപ്പിക്കുന്ന ദീപിക, അവർ ഉയർത്തുന്ന ചോദ്യങ്ങളെ നിഷ്പക്ഷമായി അഡ്രസ്സ് ചെയ്തിട്ടുണ്ടോ ? അവരുടെ സംസ്ക്കാരവും തനിമയും സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളെ നിങ്ങൾക്കെങ്ങനെ നിസ്സാരമായി കരുതാനാകും ? ഈ ലോകത്തിൽ നടന്നിട്ടുള്ള ഭൂരിഭാഗം പോരാട്ടങ്ങളും തങ്ങളുടെ സംസ്ക്കാരവും തനിമയും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്നത് മറക്കരുത്.

കൂടാതെ എറണാകുളത്തെ ദൈവജനം ഉയർത്തുന്ന , നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരവധിയായ ചോദ്യങ്ങളുണ്ട്. ഭൂമി വില്പന വിവാദം, നേതൃത്വത്തിന്റെ അധാർമ്മിക, അല്മായ പങ്കാളിത്തം etc. ഇവിടെയൊക്കെ നീതിയുടെയും സത്യത്തിന്റെയും പക്ഷത്തല്ല അധികാരത്തിന്റെ പക്ഷത്ത് നില്ക്കാനേ നിങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ. മലപോലെ പ്രശ്നങ്ങൾ കൺമുമ്പിൽ കണ്ടിട്ടും അതിനെയെല്ലാം
അനുസരണമെന്ന ചെറിയ ഫ്രെയിമിലേയ്ക്ക് ചുരുക്കാനുള്ള ശ്രമം കുരുട്ടുബുദ്ധി എന്നേ പറയാനാവൂ.

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്ന് ക്രിസ്തു പഠിപ്പിച്ചിട്ടില്ല. അവിടുന്ന് പഠിപ്പിച്ചത്
*കരുണയാണ് ബലിയേക്കാൾ ശ്രേഷ്ഠമെന്നാണ്.* മനുഷ്യ മനസ്സിൽ *വിഭാഗിയതയുടെ വിഷവിത്തുകൾ* വിതറുയല്ല പത്രധർമ്മമെന്ന് ഇനിയെങ്കിലും ഓർക്കുന്നത് നന്ന്.

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close