എറണാകുളം : ആർച്ച് ബിഷപ് മാർ ആന്റണി കരിയിലിനെ മൃതപ്രായനാക്കി തടങ്കലിലിട്ട സീറോ മലബാർ സഭ , മതപോലീസ് കളിക്കുകയാണെന്ന് ഫാ. അജി പുതിയാപറമ്പിൽ . താമരശേരി രൂപതാംഗമായ ഫാ അജി സഭാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റ് ഇപ്രകാരം –
*കേരളത്തിലെ മത പോലീസ്* “””
മതം മനുഷ്യന് അമ്മയാകണം ; പോലീസ് ആകരുത്.
മഹ്സ അമിനി എന്ന പെൺകുട്ടിയെ നിങ്ങൾ ഓർക്കുന്നില്ലേ ? ഇറാനിലെ മത പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയയായി അതിദാരുണമായി വധിക്കപ്പെട്ട 22 വയസ്സുകാരി പെൺകുട്ടി ….
. അവൾ വിടപറഞ്ഞിട്ട് 2023 സെപ്‌റ്റംബർ 16 ന് ഒരു വർഷം പൂർത്തിയാകുന്നു. !!!
എന്തായിരുന്നു വധിക്കപ്പെടാൻ മാത്രം
ഈ പെൺകുട്ടി ചെയ്ത
‘മഹാപരാധം’ ?????? ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്നത് മാത്രമായിരുന്നു അവൾ ചെയ്ത ഏക തെറ്റ്!!!!!
*വി.ജൊവാൻ ഓഫ് ആർക്ക് നമുക്ക് ഹീറോയും സുപരിചിതയുമാണ്.*
എന്നാൽ സഭാ നിയമങ്ങൾ ലംഘിച്ചു എന്ന ആരോപണത്തിൽ സഭാ കോടതിയാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവളായിരുന്നു ജൊവാൻ എന്നത് എത്രപേർക്ക് അറിയാം ?
പാഷണ്ഡത, ദൈവനിഷേധം, അനുസരണക്കേട്, പുരുഷൻമാരെപ്പോലെ വസ്ത്രധാരണം എന്നിവയായിരുന്നു ഈ നിഷ്കളങ്കയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ.!!!
ബിഷപ് പിയറി കൗചെൻ എന്ന കത്തോലിക്ക ബിഷപ്പാണ് തീയിൽ ദഹിപ്പിക്കുക എന്ന അതിക്രൂരമായ വധശിക്ഷയ്ക്ക് ഈ 19 കാരി പെൺകുട്ടിയെ വിധിച്ചത് !!
തികച്ചും അന്യായമായ ഈ വിധി പ്രസ്താവിച്ച ബിഷപ്പ് പിയറി ഒരു ഇംഗ്ലീഷ് പക്ഷപാതിയും കൂടിയായിരുന്നു ….
എങ്ങനെയാണ് ഒരു കത്തോലിക്ക ബിഷപ്പിന് തന്റെ സഭാ കോടതിയിൽ വന്ന 19 വയസ്സുള്ള ഒരു പെൺകുട്ടിയെ തീയിലിട്ട് ദഹിപ്പിക്കുക എന്ന അതിക്രൂരമായ വിധി പ്രസ്താവിക്കാൻ സാധിച്ചത്. ? *ക്രിസ്തുവിന്റെ* *സുവിശേഷം ഒരു തവണയെങ്കിലും ; ഒറ്റത്തവണയെങ്കിലും* *വായിച്ചിരുന്നെങ്കിൽ* ,
*സഭയുടെ ഹൃദയത്തിൽ* *ആഴത്തിൽ മുറിവേല്പിച്ച ഈ ക്രൂരകൃത്യം അദ്ദേഹം ചെയ്യുമായിരുന്നില്ല.!*
1456 ൽ രൂപികരിക്കപ്പെട്ട സഭാ കോടതി ജൊവാൻ കേസ് വീണ്ടും അന്വേഷിക്കുകയും ബിഷപ് പിയറിയുടെ വിധി തെറ്റാണെന്നും , ജൊവാൻ സഭയുടെ പ്രിയപ്പെട്ട പുത്രിയായിരുന്നു എന്നും പ്രഖ്യാപിച്ചു.
ജൊവാൻ കൊടും കുറ്റവാളിയായി വിധിക്കപ്പെട്ട് , വധശിക്ഷയും കഴിഞ്ഞ്, 25 വർഷങ്ങൾക്ക് ശേഷമുണ്ടായ ഈ വിധി കൊണ്ട് ആർക്കെന്ത് പ്രയോജനം?????
ജൊവാൻ വധിക്കപ്പെട്ട് 5 നൂറ്റാണ്ടുകൾക്ക് ശേഷം (1920) സഭ അവളെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുകയും ചെയ്തു.
സഭയുടെ ഇരുണ്ട കാലഘട്ടത്തിലെ പുസ്തകത്തിൽ *വീണ്ടും മറിച്ചു നോക്കാൻ ആരും ആഗ്രഹിക്കാത്ത നിരവധി കറുത്ത അധ്യായങ്ങളും ചോര പുരണ്ട താളുകളുണ്ട്.* ചരിത്രത്തിലേയ്ക്ക് തിരിച്ചു പോയി അക്കാലത്തെ തെറ്റുകളെല്ലാം മായിച്ചു കളയാൻ ഇനി ആർക്കുമാവില്ല. തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയാണ് പ്രധാനം
ഇപ്പോൾ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങൾ കാണുബോൾ സഭ വീണ്ടും മധ്യകാലത്തെ ഇരുണ്ട യുഗത്തിലേയ്ക്ക് തിരികെ പോവുകകയാണോ എന്ന് നമ്മൾ ഭയപ്പെടണം.
എന്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് ?തികച്ചും അപ്രധാനമായ ഒരു മത നിയമം നടപ്പിലാക്കുന്നതിന് വേണ്ടി. ………
ശിരോവസ്ത്രം ധരിക്കാത്തതു കൊണ്ടല്ല മതം നിഷ്ക്കർഷിക്കുന്ന രീതിയിൽ ധരിക്കാത്തതു കൊണ്ടാണ് മഹ്സ അമിനിയെ മത പോലീസ് നിഷ്ക്കരുണം കൊന്നത്.
കേരളത്തിലെ മത പോലീസും .സമാനമായാണ് പ്രവർത്തിക്കുന്നത്.
*മതം മനുഷ്യനെ മരണത്തിലേയ്ക്ക് നയിക്കുന്ന ആരാച്ചാരാകരുത്; മറിച്ച് ജീവനിലേയ്ക്ക് നയിക്കുന്ന അമ്മയാകണം.*
“സഭ; മാതാവും ഗുരുനാഥയുമാകണം.”
(Pope John XXIII)
ഫാ. അജി പുതിയാപറമ്പിൽ