KERALAlocaltop news

കോളേജ് വിദ്യാർത്ഥികൾക്ക് പ്രീ മാരിറ്റൽ കൗൺസിലിംഗ് വേണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : വിവാഹ മോചനവും വിവാഹേതര ബന്ധങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രീ മാരിറ്റൽ കൗൺസിലിംഗ് നൽകുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പ്രായോഗിക നിർദ്ദേശങ്ങൾ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

പ്രീ മാരിറ്റൽ കൗൺസിലിംഗ് കാലത്തിന്റെ ആവശ്യവും പരിഗണനാർഹവുമായ കാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറയുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആർട്സ് ആന്റ് സയൻസ് കോളേജിലെ പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വിവാഹ ബന്ധങ്ങൾ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നതും ആശങ്കാജനകമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടുംബ കോടതികളിലെ വ്യവഹാരങ്ങൾ വർദ്ധിക്കുന്നതും കൂടുതൽ കുടുംബകോടതികൾക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മീഷൻ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close