KERALAlocaltop news

മാനന്തവാടിയിലെ ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവം കുറ്റക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം – വയനാട് ടൂറിസം അസോസിയേഷൻ

മാനന്തവാടി : മാനന്തവാടിയിലെ ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ (WTA) ആവശ്യപ്പെട്ടു

മാനന്തവാടിയിൽ വ്യാഴാഴ്ച പുലർച്ചെ 3:30നു എരുമതെരുവിൽ സ്ഥിതിചെയ്യുന്ന സന്നിധി ലോഡ്ജിൽ മദ്യപിച്ചെത്തിയ തലശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പണം ഇല്ലാതെ റൂം ആവശ്യപ്പെടുകയും തരാൻ സാധിക്കില്ല എന്ന് പറഞ്ഞതോടുകൂടി  റിസപ്ഷനിസ്റ്റ് കൂടിയായ യൂ കെ രാജൻ എന്ന ആളെ അതിക്രൂരമായി ആക്രമിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ പോലീസ് കേസെടുക്കുകയും നിസ്സാര കേസ് ഫയൽ ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ആണ് ഉണ്ടായത്. ഇവർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close