കോഴിക്കോട് : സോണ്ട കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് നഗരസഭ കൗൺസിലിൽ വിയോജനക്കുറിപ്പിൽ ആവശ്യപ്പെട്ടു. സോണ്ടക്കെതിരെ നിയമനടപടി വേണം. കരാർ പ്രകാരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിലവിൽ സോണ്ടക്ക് കൊടുത്ത 3,7400000 രൂപ തന്നെ പ്രവർത്തിക്ക് ആനുപാതിമല്ലെന്ന് ആക്ഷേപമുണ്ട്. കൗൺസിൽ ഇവരിൽ നിന്ന് നേരത്തെ ഈടാക്കാൻ തീരുമാനിച്ച പിഴ ഇതുവരെ ഈടാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കെ.സി. ശോഭിത , കെ. മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കൗൺസിലിൽ പ്രതിഷേധം രേഖപ്പെടുത്തിയത്