
പേരാമ്പ്ര: ജപ്തി നടപടികളുടെ പേരിൽ വീടിന് മുൻപിൽ ബോർഡ് സ്ഥാപിക്കുന്ന പ്രവണത ബാങ്കുകൾ അവസാനിപ്പിക്കണമെന്ന് പേരാമ്പ്ര അലങ്കാർ ഹാളിൽ ചേർന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ട് മുൻപ് മലയോര മേഖലകളിൽ സഹകരണ ബാങ്കുകൾ ജപ്തിക്കായി ചെണ്ട കൊട്ടി പരസ്യം ചെയ്യുമായിരുന്നു. അതിന്റെ പുനരവതാരമാണ് ആത്മഹത്യാ പ്രേരണ നൽകുന്ന ഇപ്പോഴത്തെ ബോർഡുകളെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെക്രട്ടറി സി.വീരാംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജൻ വർക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, ഷൈജേഷ് കുമാർ പ്രസംഗിച്ചു.