കോഴിക്കോട്. നഗരത്തിൽ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനനടത്തുന്ന യുവാവിനെ ടൗൺ പോലിസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്ന് പിടികൂടി കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത് ഒഡീഷയിൽ നിന്ന് കഞ്ചാവ് കേരളത്തിൻ്റെ മറ്റു ഭാഗത്തുള്ളവർക്ക് കുറഞ്ഞ വിലയിൽ വാങ്ങി കൊടുക്കുന്നവരിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാളുടെ രീതി ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിവെ സറ്റേഷൻ നാലാം ഫ്ലാറ്റ് ഫോമിൻ്റെ പാർക്കിംഗിൽ നിന്നാണ് ഇയാളെ 2 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്യൂന്നത് ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതി ടൗൺ എസ് ഐ ഗിരീഷ് കുമാർ, സീനിയർ സി പി ഒ ബിനിൽകുമാർ, സി. പി.ഒ മാരായ ജീതേന്ദ്രൻ, ദിപിൻ, സുബീഷ്, , സിറ്റിക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം .സജേഷ് കുമാർ പി, സുജിത്ത് സി.കെ, നാർകോട്ടിക്ക് ഷാഡോ അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ഇബ്നു ഫൈസൽ, തൗഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Related Articles
Check Also
Close-
റോഡരികിലെ മാലിന്യക്കൂന : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
October 25, 2023