കോഴിക്കോട് : കെ.എസ് .എസ് .പി.യു
ചേളന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ , പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ ഉടൻ അനുവദിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ചേളന്നൂർ കുമാരസ്വാമി ജംഗ്ഷനിൽ പ്രതിഷേധ സത്യഗ്രഹ സമരം നടത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചേളന്നൂർ ബ്ലോക്ക് ഓഫീസ് പരിസരത്തുനിന്ന് പ്രകടനമായി എത്തി സത്യാഗ്രഹം നടത്തിയത്.
ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ അശോകൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു.
ചേളന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.വിക്രമൻ
അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വിജയൻ നായർ, പി ശിവദാസൻ കണ്ണങ്കര, ശോഭനൻ നായർ ഇ.കെ. ചേളന്നൂർ, എം. ശ്യാമള ചേളന്നൂർ, എൻ. പി.
മുസ്തഫ തലക്കുളത്തൂർ, മോഹനൻ മക്കട, ഡോ.സന്തോഷ് കുമാർ കക്കോടി, രമണി എടക്കര, ബ്ലോക്ക് വനിതാവേദി കൺവീനർ ഉഷാരാജൻ എന്നിവർ സംസാരിച്ചു.