കോഴിക്കോട് :
സെന്റ് ആന്റണിസ് എ. യു. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിൽ രണ്ട് ഹൈടെക് ക്ലാസുകളുടെയും ചിൽഡ്രൻസ് പാർക്ക് നവീകരണംവും ഉത്ഘാടനം അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ സർക്കാർ നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ മാതൃക കണ്ട് കുട്ടികളോടും നിങ്ങൾ പഠിച്ച സ്കൂളുകൾക്ക് ഇത് പോലുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും മന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് രൂപത കോർപ്പറേറ്റ് മാനേജർ
മോൺ. ഡോ.
ജെൻസൻ പുത്തൻ വീട്ടിൽ പ്രഭാഷണം നടത്തി.
സെന്റ് ആന്റണിസ് എ. യു. പി. സ്കൂൾ ഹൈ ടെക് ക്ലാസുകൾ നവീകരണത്തിന് നേതൃത്വം നൽകിയ പൂർവ്വ വിദ്യാർത്ഥി യു. വി. ശ്യാംജിത്തിനെ തുറുമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിച്ചു.
സെന്റ് ആന്റണിസ് എ. യു. പി. സ്കൂൾ ഓർമ്മ ച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്ഥാപക ചെയർമാനും റോട്ടറി ഡിസ്ട്രിക് സെക്രട്ടറിയുമായ സന്നാഫ് പാലക്കണ്ടി,
ടെസി റോളണ്ട്,
പി ടി എ പ്രസിഡന്റ്
എ. പി. അബ്ദുൽ സലീം
അഹമ്മദ് സമ്പാഹ്,
പി അബ്ദുൽ റഹിം
എന്നിവർ ചടങ്ങിൽ സംസാരിച്ചു.ശിശുദിനത്തോടനുബന്ധിച്ചു ചെണ്ടമേളയും, ബാന്റും കൊണ്ട് പരിപാടി പൊലിപ്പിച്ചു. സ്കൂൾ മാനേജർ
ഫാ. ജെറോം ചിങ്ങന്തറ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രെസ് എൽസി വർഗ്ഗീസ് നന്ദിയും പറഞ്ഞു.