മാനന്തവാടി :- മാനന്തവാടി താലൂക്ക് കൺവെൻഷൻ വിപുലമായ പരിപാടികളോടെ മാനന്തവാടിയിൽ നടന്നു. സംഘടനാ തെരഞ്ഞെടുപ്പും നടത്തി. മാനന്തവാടി താലൂക്ക് കൺവെൻഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു, ബാലകാല സാഹിത്യകാരി സുമ പള്ളിപ്രം, വയനാട് ടൂറിസം അസോസിയേഷൻ ഫൗണ്ടർ അലിബ്രാൻ എന്നിവർ മുഖ്യാതിഥികളായി, വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ പി സൈതലവി, ജില്ലാ ട്രഷറർ സൈഫ് വൈത്തിരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി താലൂക്ക് പ്രസിഡണ്ട് അബ്ദുറഹ്മാൻ യോഗ അധ്യക്ഷനായി, വേണുഗോപാൽ സ്വാഗത ആശംസകൾ നേർന്നു.വിനോദ് കുറുവ നന്ദിയും,കെ ഉസ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി പ്രസിഡന്റ്, ഷേർലിൻ മാനന്തവാടി ഓൾ ഇന്ത്യ ടാക്സി ഓണർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, അൻവർ മേപ്പാടി, വർഗീസ് എ ഓ, ശശിന്ദ്രൻ, മനോജ് മേപ്പാടി, പട്ടുവിയ്യനാടൻ,ആശംസകൾ നേർന്നു സംസാരിച്ചു.
മാനന്തവാടി തലശ്ശേരി റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും, കുറുവ ദീപിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കണമെന്നും, തിരുനെല്ലി പഞ്ചായത്തിൽ നിലവിലുള്ള കെട്ടിട നിർമാണ നിയന്ത്രണങ്ങൾ വയനാട് ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പോലെ തന്നെ ആക്കി ടൂറിസത്തിന് എല്ലാവിധ സപ്പോർട്ടും നൽകണമെന്നും,ടൂറിസത്തിനു ഏറെ ഉപകാരപ്പെടുന്ന പ്രമുഖ കേന്ദ്രമായ വട്ടിയൂർക്കാവ് അമ്പലം ടൂറിസം കേന്ദ്രമായി മാറ്റുകയും അതിനുവേണ്ടിയുള്ള പ്രവർത്തനം ഗവൺമെന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും, യോഗം ആവിശ്യപെട്ടു.
മാനന്തവാടി താലൂക്ക് പ്രസിഡണ്ടായി അബ്ദുറഹ്മാൻ ഗ്രീൻസ്, സെക്രട്ടറിയായി വേണുഗോപാൽനെയും, ട്രഷററായി വി ദിനേശ് കുമാറിനെയും, ജോയിൻ സെക്രട്ടറിമാരായി നിതീഷിനെയും, രഘുനാഥൻ കെ ആർഎന്നിവരെയും,വൈസ് പ്രസിഡണ്ടായി മുഹമ്മദ് യാസീൻ, പി ജെ മാത്യു എന്നിവരെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി മനു ചന്ദ്രൻ, ബിജു അസ്ബി, അബ്ദുള്ള, മൊയ്തു, പിസി ജോൺസൺ, എം പി ഗോവിന്ദരാജ്, നസീൽ ഒമർ അഹ്മദ്, ഫാത്തിമ സി ഐ,അനസ് നാസർ, ശശീന്ദ്രൻ നാസർ, സുരേഷ് പി എൻ, യേശുദാസൻ അന്ന ഹോംസ്റ്റേ