KERALAlocaltop news

റിച്ചാൾഡ് ജോൺ കെ.സി.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ്‌. അലീന മാത്യു ജനറൽ സെക്രട്ടറി

താമരശ്ശേരി: കെ.സി.1വൈ.എം. താമരശ്ശേരി രൂപതയുടെ പ്രസിഡന്റ്‌ ആയി പൂഴിത്തോട് ഇടവക അംഗം റിച്ചാൾഡ് ജോണിനെ തെരഞ്ഞെടുത്തു.താമരശ്ശേരി രൂപത ആസ്ഥാനത്ത് ചേർന്ന വാർഷിക സെനറ്റ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. കെ.സി.വൈ.എം. താമരശ്ശേരി രൂപതയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത ജനറൽ സെക്രട്ടറിയായി കട്ടിപ്പാറ ഇടവക അംഗം അലീന മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. വാർഷിക സെനറ്റ് സമ്മേളനം രൂപത ചാൻസിലർ ഫാ. സുബിൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു.  അഭിലാഷ് കുടിപ്പാറ അധ്യക്ഷനായ യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ്ജ് വെള്ളയ്ക്കാക്കുടിയിൽ, ജനറൽ സെക്രട്ടറി ജെസ്റ്റിൻ സൈമൺ, ആനിമേറ്റർ സി. റൊസീൻ എസ്.എ.ബി.എസ്., എസ്.എം.വൈ.എം. സംസ്ഥാന പ്രസിഡന്റ്‌ വിശാഖ് തോമസ്,വൈസ് പ്രസിഡന്റ്‌ ആഷ്‌ലി തെരേസ മാത്യു എന്നിവർ സംസാരിച്ചു.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ:
അലോണ ജോൺസൻ,അലൻ ബിജു. സെക്രട്ടറിമാർ: അലോണ എലിസബത്ത്,ജോയൽ ആന്റണി. ട്രഷറർ: ബോണി സണ്ണി. സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ: അഭിലാഷ് കുടിപ്പാറ, ആഗി മരിയ. സംസ്ഥാന സെനറ്റ് അംഗങ്ങൾ: ആൽബിൻ ജോസ്,അലീന ലൈസൺ. എസ്.എം.വൈ.എം.
കൗൺസിലർമാർ: വിശാഖ് തോമസ്,ചെൽസിയ മാത്യു. എക്സിക്യൂട്ടീവ് അംഗങ്ങൾ:അരുൺ ജോഷി, ആദിത്യ ബെന്നി,ജോസ്മി ജോസ്,ഡെൽബിൻ സെബാസ്റ്റ്യൻ,അഭിൻ പാലാട്ട്, ഇവാഞ്ചിലിൻ ജോഷി, അനീഷ് കെ. ജോസ്, ജെസ്‌ന ബാബു, ആന്റണി ജോസഫ്, ക്രിസ്സൽ സുനിൽ, സെബിൻ ജോസ്, അക്സ എലിസബത്ത് ഷൈജൻ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close