കോഴിക്കോട്.
ജില്ലയിൽ വന്യ മൃഗങ്ങൾ മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് വനം, റവന്യൂ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം വിളിച്ചുചേർത്ത് പരിഹാര നടപടികൾ ആസൂത്രണം ചെയ്യണമെന്ന്
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉന്നതല ഏകോപന സമിതി രൂപീകരിക്കണം.
വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വനവകുപ്പിന്റെ തുല്യമായ അധികാരം പോലീസിനും നൽകണം
വാഹന പരിശോധനകൾക്കും വാഹനങ്ങൾ സംബന്ധിച്ച ഇതര നടപടികൾക്കും മോട്ടോർ വാഹന വകുപ്പിനൊപ്പം പോലീസിനും അധികാരം നൽകിയത് ഇവിടെയും മാതൃകയാക്കാവുന്നതാണ്
വന്യമൃഗആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും ഇപ്പോൾ നൽകുന്ന ആശ്വാസ ധനത്തിന് പകരം മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് പോലെ ഓരോ കേസും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു