KERALAlocaltop news

കോഴിക്കോട് കോർപറേഷൻ ജി ഐ എസ് മാപ്പിങ് പദ്ധതി: ഡ്രോൺ സർവ്വേ തുടങ്ങി

 

കോഴിക്കോട് : കോർപറേഷൻ  നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതി  ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേയാണ്  ഇന്ന് രാവിലെ എസ്.കെ.പൊറ്റക്കാട് ഹാളിന് മുൻവശം  നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവ്വഹിച്ചത്. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജിപിഎസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്പ്ലിക്കേഷൻ തുടങ്ങിയവയുടെ  സഹായത്തോടെ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ പൊതു ആസ്തികളും അവയുടെ  അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും വഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുന്നതിനാണ് പദ്ധതി ലക്‌ഷ്യം വെക്കുന്നത്.

റോഡുകൾ, കലുങ്കുകൾ , പാലങ്ങൾ, തെരുവ് വിളക്കുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങി മുഴുവൻ പൊതു ആസ്തികളും പൊതു -സ്വകാര്യ കെട്ടിടങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ വസ്തുക്കളും പദ്ധതി വഴി  സർവ്വേ നടത്തുന്നുണ്ട്. ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തവ കണ്ടെത്തുക, റോഡ് ഉൾപ്പെടെയുള്ളവയുടെ  ആസ്തി രജിസ്റ്റർ  കാലികമാക്കുക, അനധികൃത നിർമാണങ്ങൾ കണ്ടെത്തുക, സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ സാധ്യമാക്കുക എന്നിവയെല്ലാം പദ്ധതി വഴി ലക്ഷ്യം വെക്കുന്നുണ്ട്. ശാസ്ത്രീയമായി ശേഖരിക്കുന്ന വിവരങ്ങൾ സമ്പൂർണ്ണവും കൃത്യതയാർന്നതും ഏറ്റവും പുതിയതും ആണ് എന്നതിനാൽ നഗരാസൂത്രണം, മാസ്സർ പ്ലാൻ തയ്യാറാക്കൽ ഡി റ്റി പി സ്കീമുകൾ തയ്യാറാക്കൽ, ദുരന്ത നിവാരണം തുടങ്ങിയവയ്ക്കെല്ലാം പ്രയോജനപ്പെടുത്താൻ കഴിയും.

 

മേയർ Dr. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ .അഹമ്മദ് ദേവർകോവിൽ, .തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ .സി.പി മുസാഫർ അഹമ്മദ്‌, സ്ഥിരം സമിതി ചെയർമാന്മാരായ  .ഒ.പി.ഷിജിന, .പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, .പി.സി.രാജൻ, .കൃഷ്ണകുമാരി, .പി.കെ.നാസർ, .സി.രേഖ, കോർപ്പറേഷൻ സെക്രട്ടറി .കെ യു ബിനി, അഡീഷണൽ സെക്രട്ടറി .ഷെറി.ജി, കൗൺസിലർമാർ, വിവിധ വകുപ്പ് തലവന്മാർ, തുടങ്ങിയവർ സംബന്ധിച്ചു.

         

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close