കോഴിക്കോട്: ചേവായൂർ കണ്ണാടിക്കൽ കൂറ്റഞ്ചേരി ഉത്സവത്തിനിടെ ഉണ്ടായ അടിപിടി കേസിൽ പരിക്കേറ്റ പറമ്പിൽ ബസാർ സ്വദേശി ചികിത്സക്കായി ഗവൺമെൻറ് ബീച്ച് ഹോസ്പിറ്റലിൽ എത്തിയ സമയം അവിടെ എത്തി അടിച്ചു പരിക്കേൽപ്പി ക്കുകയും ബ്ലേഡ് കൊണ്ട് കഴുത്തിനും മുഖത്തും മാരകമായ മുറിവേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ഉമ്മളത്തൂർ സ്വദേശിയും, ഇപ്പോൾ മായനാട് വാടകക്ക് താമസിക്കുന്ന ബെന്നിച്ചെക്കൻ എന്ന വിബീഷ് (25)നെയാണ് ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും,സബ്ബ് ഇൻസ്പെക്ട ർ സനീഷിന്റെ നേതൃത്വത്തി ലുള്ള വെള്ളയിൽ പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം.പൂളക്കടവ് സ്വദേശി അനീസ് റഹ്മാനും പറമ്പിൽ ബസാർ സ്വദേശിയും തമ്മിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ അടിപിടിയുണ്ടാവുകയും രക്ഷപ്പെട്ട് ചികിത്സക്കായി ബീച്ച് ഹോസ്പിറ്റലിലേക്ക് പോയതറിഞ്ഞ് അനീസ് റഹ്മാൻ വിബീഷിനെ വിളിച്ച് വരുത്തി കൂട്ടികൊണ്ട് പോയാണ് ആക്രമണം നടത്തിയത്. വിബീഷിന് വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസും അടിപിടി കേസുമുണ്ട്.
ഗുണ്ട അക്രമണങ്ങൾ ജില്ലയിൽ നടത്താൻ അനുവദിക്കകയില്ലെന്നും വളർന്നു വരുന്ന ഇത്തരം
ഗുണ്ടാസംഘങ്ങൾ ക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഡിഐ ജി രാജ്പാൽ മീണ അറിയിച്ചു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽകുന്നുമ്മൽ , ശ്രീജിത്ത്പടിയാത്ത്,ഷഹീർപെരുമണ്ണ,സുമേഷ് ആറോളി,സിപിഒ രാകേഷ് ചൈതന്യം വെള്ളയിൽ പോലീസ് സ്റ്റേഷനിലെ ദീപു കരുവിശ്ശേരി എന്നിവരാണുണ്ടായിരുന്നത്.