KERALAlocaltop news

കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി അടുത്ത് തന്നെ മാറും: മന്ത്രി പി എ മുഹമ്മദ് റിയാസ്

 

കോഴിക്കോട് :കേരളം
സമ്പൂർണ
പാലിയേറ്റീവ് കെയർ സംസ്ഥാനമായി
അടുത്ത് തന്നെ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ്
മന്ത്രി പി എ മുഹമ്മദ് റിയാസ് .

പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർമാരുടെ ജില്ല തല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ആർദ്രം മിഷൻ 2 വിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സാന്ത്വന സുരക്ഷാ സംസ്ഥാനം ലക്ഷ്യമിട്ട് പദ്ധതികൾ നടക്കുകയാണ്. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ക്യാമ്പയിൻ തുടങ്ങി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സാന്ത്വന പരിചരണം ചികിത്സാ രീതിയോ ഇടപെടെലോ മാത്രമല്ല ലക്ഷ്യമാക്കുന്നത് മനോഭാവം വർദിപ്പിക്കൽ കൂടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

സുരക്ഷ പാലിയേറ്റിവ് കെയർ സൊസൈറ്റിക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സൗജന്യമായി നിർമ്മിച്ച സുരക്ഷ ഇ കെയർ സോഫ്റ്റ് വെയർ
യു എൽ സി സി എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം കെ ജയരാജിൽ നിന്നും സുരക്ഷ ഉപദേശക സമിതി ചെയർമാൻ
പി മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി.
മെഡിക്കൽ കോളേജ് സൈക്കാട്രി അസിസ്റ്റന്റ് പ്രൊഫസർ
ഡോ. എസ് മിഥുൻ
മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്,
എ പ്രദീപ് കുമാർ , കാനത്തിൽ ജമീല എം എൽ എ,
എം മെഹബൂബ്,
സുരക്ഷ ട്രഷറർ സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close