KERALAlocaltop news

വന നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം.കർഷക കോൺഗ്രസ്

കൊടുവള്ളി :  വന്യമൃഗ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള വന നിയമങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നൽകി കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് കർഷക കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു.
ജനവാസ മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണം.
വനത്തിനുള്ളിൽ ക്രമാതീതമായി പെരുകുന്ന കാട്ടുമൃഗങ്ങളെ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാകാതെ നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടാകണം.
വന്യജീവി ആക്രമണങ്ങളെ തുടർന്നുള്ള നഷ്ടപരിഹാര തുകകൾ ലഭിക്കുന്നതിന് കർഷകർ നൽകിയ മുഴുവൻ അപേക്ഷകളും ഉടൻ തീർപ്പാക്കി വേഗത്തിൽ പണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു

യോഗം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു. ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇൻ ചാർജ് പി കെ ഗംഗാധരൻ, കർഷക കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ ജോസഫ് അഗസ്റ്റിൻ , എക്സിക്യൂട്ടീവ് അംഗം എ കെ അഹമ്മദ് കുട്ടി, എം വിദ്യാധരൻ, A ഹരിദാസൻ നായർ , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ കെ മോഹൻദാസ്, ടി അഹമ്മദ് കുട്ടി മാസ്റ്റർ, ഇസ്മായിൽ, ജോഷി തൈപ്പറമ്പിൽ, kp രാജലക്ഷ്മണൻ, NC അബ്ദുൽജബ്ബാർ, ജലീഷ് മലയിൽ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, യുകെ അബ്ദുറഹിമാൻ, ഭാസ്കരൻ എ കെ, ബഷീർ കുന്നൂട്ടിപ്പാറ അബ്ദുൽ അസീസ് കട്ടിപ്പാറ, റോയി കെ പി, പീയൂഷ് കല്ലിടുക്കിൽ, ശശിധരൻ പി വേലായുധൻ വി പി ശരീഫ് സി കേ ,എന്നിവർ സംസാരിച്ചു. പീറ്റർ സി ഡാനിയേൽ സ്വാഗതവും, ബാബു ടി പി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close