കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളതും നല്ലളം പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ വീട്ടിൽ സുൽത്താൻ നൂർ(22 വയസ്സ്) നെ ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനൂജ് പലിവാൾ ഐ പി എസിൻ്റ നേതൃത്വത്തിലുള്ള ജില്ലാ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് പിടികൂടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ചെറുവണ്ണൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിൻെറ മുൻവശത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തീ വെച്ച് നശിപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് സുൽത്താൻ നൂർ.
ജാമ്യത്തിലിറങ്ങിയ ശേഷം ചെറുവണ്ണൂരിലെ കടയിൽ നിന്നും സുൽത്താൻ മൊബൈൽ ഫോണെടുത്ത് പോയിരുന്നു.തുടർന്ന്
സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ വ്യക്തമായ രൂപം ലഭിച്ചിരുന്നു. 05.05.23 തിയ്യതി പലചരക്ക് കടയിലേക്ക് കടയുടമ കയറാൻ പോകുമ്പോൾ സുൽത്താൻ വരികയും രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ഫോൺ എടുത്തത് ആളുകളോട് പറഞ്ഞതിലും 500 രൂപ ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുളള വിരോധത്താൽ കടവരാന്തയിൽ തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചത്തും ഇടിക്കുകയും കടയിലെ ജീവനക്കാരൻ പിടിച്ച് മാറ്റിയതിൽ സമീപം സൂക്ഷിച്ചു വെച്ച ബിയർ കുപ്പി എടുത്ത് കൊണ്ട് വന്ന് ഭീഷണിപ്പെടുത്തി തലയുടെ പുറകിൽ അടിക്കുകയും അടികൊണ്ട് തറയിൽ വീണ പരാതിക്കാരൻ്റെ തലക്ക് വീണ്ടും ബിയർകുപ്പി കൊണ്ട് അടിക്കുകയുമാ യിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളെയും ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് രഹസ്യ നിരീക്ഷണം നടത്തുകയുംചെയ്തിരുന്നു.
ലഹരിക്ക് അടിമയായ ഇയാൾ സുഹൃത്തിൻ്റെ സഹായത്തോടെ കോഴിക്കോടുള്ള ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ഇടക്കിടെ വീട്ടിൽ വരുന്നുണ്ടെന്ന രഹസ്യവിവരവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ചിരുന്നു. അതിനിടയിൽ വീണ്ടും
19.12.23 തിയ്യതി വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുമ്പോൾ ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂളിനടുത്തുള്ള റെയിൽവെ ട്രാക്കിൽ ഇരിക്കരുത് എന്ന് പറഞ്ഞതിലുള്ള വിരോധം വെച്ച് സുൽത്താൻ തടഞ്ഞു വെക്കുകയും കൈകൊണ്ട് അടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൂടാതെ പരാതിക്കാരൻ്റെ കൈവശമുണ്ടായിരുന്ന 22,000 രൂപ വില വരുന്ന മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്തിരുന്നു.
ഇൻസ്പെക്ടർ കെ എ ബോസിന്റെ നേതൃത്വത്തിൽ നല്ലളം പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടുകയായിരുന്നു.
അഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുൽത്താൻ.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽകുന്നുമ്മൽ, ശ്രീജിത്ത്പടിയാത്ത്, ഷഹീർപെരുമണ്ണ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം, എ.കെ അർജ്ജുൻ നല്ലളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എം.രവീന്ദ്രൻ, പി.ഷൈലേന്ദ്രൻ,സീനിയർ സിപിഒ സി.തഹ്സിം സിപിഒ സി.ഷാജി,വി.കെ രന്തിമ എന്നിവരാണുള്ളത്.
…………………………………………………
*പിടികൂടിയ സുൽത്താൻ നൂർ പോലീസിനെ* *അക്രമിച്ചതുൾപ്പെടെ*
*നിരവധി ക്രിമിനൽ* *കേസുകളിലെ പ്രതിയാണ്. ജില്ലയിൽ ഇത്തരത്തിലുള്ള ക്രിമിനലുകളെ വളരാൻ അനുവദിക്കുകയില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസ് പറഞ്ഞു.*