കോഴിക്കോട് :
കേന്ദ്ര ഗവണ്മെണ്ടിൻ്റെ തെറ്റായ കാഷിക നയങ്ങൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ
റിപ്പബ്ളിക് ദിനത്തിൽ സംസ്ഥാന മൊട്ടാകെ കർഷകർ ട്രാക്ടർ റാലി നടത്തി.
കോഴിക്കോട്ടു നടത്തിയ കർഷകരുടെ വമ്പിച്ച ട്രാക്ടർ റാലി മുൻ എം എൽ എ പി. വിശ്വൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
വയനാട് റോഡിൽ കൃസ്ത്യൻ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ട്രാക്ടർ റാലിക്കു വിശ്വൻ മാസ്റ്റർ , എം മെഹബൂബ്, കെ.നാരായണപ്പ്, CP അബ്ദുറഹ്മാൻ, സാലിഹ് കൂടത്തായ്, ബാബു പറശ്ശേരി, കെ ഷിജു എന്നിവർ നേതൃത്വം നൽകി. പടുകൂറ്റൻ ട്രാക്ടർ റാലി നഗരം ചുറ്റി മുതലക്കുളത്തു സമാപിച്ചു
സമാപന സമ്മേളനം
കർഷക സംഘം സംസ്ഥാന സെക്രട്ടറിയും സംയുക്ത കർഷക സമിതി ജില്ലാ ജനറൽ സിക്രട്ടറിയുമായ എം മെഹബൂബ് ഉദ്ഘടനം ചെയ്തു സംയുക്ത കർഷക സമിതി ജില്ലാ കൺവീനറും, NCP കിസാൻ സഭ ജില്ലാ ജനറൽ സെക്രട്ടറി CP അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ എം എൽ എ . P വിശ്വൻ മാസ്റ്റർ, ആൾ ഇന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡണ്ട് കെ നാരായണക്കുപ്പ് അധ്യക്ഷം വഹിച്ചു കെ ഷിജു, ബാബു പറശ്ശേരി, കെ.എംജലീൽ, , CPI ML Red Flag ജില്ലാ ജനറൽ സെക്രട്ടറി ശങ്കരൻ തൂണേരി , ഇഞ്ചിനീയർ വാസുദേവൻ, INL കിസാൻ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി യുപി അബൂബക്കർ, RJD കിസാൻ ജനത ജില്ലാ സെക്രട്ടറി കെ ബി ജയാനന്ദ് , കേരള കർഷക യൂണിയൻ ( ബാലകൃ ഷ്ണപിള്ള) ജില്ലാ പ്രസിഡണ്ട് ഇ.കെ. ബാബു എന്നിവർ സംസാരിച്ചു