കോഴിക്കോട് . കല്ലായ് സ്വദേശി ആനമാട് ചെന്നലേരി പറമ്പ് വെബ്ളി സലീം എന്ന സലീം .സി.പി (46) യെ കാപ്പ നിയമലംഘനം നടത്തിയതിന് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും, എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.
കാപ്പ നിയമ പ്രകാരം ഒരു വർഷ ത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തി കൊണ്ട് ഉത്തരവ് ഇറങ്ങിയ സലീം, ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്
കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ‘ഉത്തരവായിട്ടുള്ള സലീം ജില്ലയിൽ പല ഭാഗങ്ങളിലായി താമസിച്ച് വരവെ മെഡിക്കൽ കോളേജ് ഭാഗത്തുള്ള ഹോംസ്റ്റേയിൽ താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാവുന്നത്. ഇയാൾ കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ താമസിച്ച് മയക്കു മരുന്ന് കേസുകളിൽപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് വിൽപന , പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് സലീം, കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മെഡിക്കൽ കോളേജ് എസ്.ഐ സെയ്ഫുള്ള പി.ടി , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്സേൻവീട്,, അർജുൻ അജിത്ത്, എന്നിവർ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.