KERALAlocaltop news

സർക്കാർ നിരോധിത കുടിവെള്ള ബോട്ടിലുകൾ പിടികൂടി

 

കോഴിക്കോട് കോര്പറേഷൻ പരിധിയിൽ മാങ്കാവ് കെ.പിഎസ് എജൻസിയിൽ നിന്നാണ് 45 കേയ്സ് 300 ml കുടിവെള്ള ബോട്ടിലുകൾ നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. സർക്കാർ നിരോധിത ഉൽപ്പന്നങ്ങൾ വില്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി നഗര സഭ ആരോഗ്യ വിഭാഗം മുന്നോട്ട് പോകുകയാണ്.2020 ജനുവരി 1 മുതൽ ഒറ്റ തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്.500 ml താഴെയുള്ള കുടിവെള്ള ബോട്ടിലുകൾക്കും നിരോധനം ബാധകമാണ്. ഓഡിറ്റോറിയങ്ങളിലും കല്യാണ മണ്ഡപങ്ങളിലും പൊതു പരിപാടികളിലും ഇത്തരത്തിലുള്ള കുടിവെള്ള ബോട്ടിലുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാപനങ്ങൾ പരിശോധന നടത്തിയത്. ഇത്തരത്തിൽ സർക്കാർ നിരോധിത ഒറ്റ തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ വൻ തുകയാണ് പിഴ ആയി അടക്കേണ്ടി വരിക. ആദ്യ തവണ 10000 രൂപയും അതെ സ്ഥാപനം തന്നെ ഇതേ കുറ്റം ആവർത്തിച്ചാൽ രണ്ടാം തവണ 25000 രൂപയും മൂന്നാം തവണ 50000 രൂപയും പിഴയായി ഈടാക്കുന്നതും ലൈസൻസ് റദ്ദു ചെയ്യുന്നതുമാണ്.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി പ്രേത്യേക സ്‌ക്വാഡ് തന്നെ പ്രവർത്തിക്കുന്നുണ്ട്.

മേൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത്‌ സൂപ്പർ വൈസർ പ്രമോദ്. കെ, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡെയ്‌സൺ. പി. എസ്, സ്വാമിനാഥൻ.എം, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഫ്രാൻസീസ്.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

തുടർന്നും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ഹെൽത്ത്‌ ഓഫീസർ മുനവ്വർ റഹ്മാൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close