കൂടരഞ്ഞി: വന്യജീവി ശല്യം മൂലം ജീവിക്കാനായി പോരാടുന്ന വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആർ വൈ ജെ ഡി കൂടരഞ്ഞി ‘ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രകടനവും, മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യ സമ്മേളനവും നടത്തി, വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് അധികാരികൾ
കാണിക്കുന്ന അലംഭാവത്തിൽ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. വന നിയമങ്ങളിൽ ആവശ്യമായ മാറ്റം വരുത്താൻ ബന്ധപെട്ടവർ നടപടി
സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആർ ജെ ഡി നാഷണൽ കൗൺസിൽ മെമ്പർ പി. എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു- RY JD പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അമൽസൺ ജോർജ്അധ്യക്ഷത വഹിച്ച യോഗത്തിൽ വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജോസ് മാവറ,ജിമ്മി ജോസ് പൈമ്പിള്ളിൽ. ജിൻസ് അഗസ്റ്റ്യൻ,മുഹമ്മദ്കുട്ടി പുളിക്കൽ , ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്,ജോർജ് വർഗീസ്, ജിനേഷ് സെബാസ്റ്റ്യൻ, സന്തോഷ് കിഴക്കെകര , ഫ്രെഡി നെച്ചികാട്ടിൽ സുബിൻ പൂക്കളം, ബിജി ജിനേഷ് , ജിഷ ജിൽസൺ ,ഷീബ ബിജു , സത്യൻ പനക്കച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു .