കൽപ്പറ്റ: വന്യമൃഗ ശല്യത്തിന്റെ പേര് പറഞ്ഞ് വനവകുപ്പിന് കീഴിലുള്ള മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് വയനാട് ടൂറിസം അസോസിയേഷൻ .
വന്യമൃഗാ ശല്യത്തിൽ പൊറുതിമുട്ടുന്ന വയനാട്ടിൽ കാടും നാടും വേർതിരിക്കുന്നതിന് പകരം വയനാട് ജില്ല ആശ്രയിക്കുന്ന ടൂറിസത്തെ കൂടെ തകർക്കുന്നതിന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാകുന്നില്ല.
വന്യജീവി സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ ഒഴികെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലേക്ക് ടൂറിസ്റ്റുകളെ പറഞ്ഞു വിടുന്നതിനുള്ള ലോബി പ്രവർത്തിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ടൂറിസത്തെ ആശ്രയിച്ച് കോടിക്കണക്കിന് രൂപയാണ് വയനാട്ടിൽ ഓരോരുത്തരും ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്
ബാങ്ക് ലോണുകളും മറ്റു വായ്പകളും ഇപ്പോൾ തന്നെ കുടിശ്ശികയാണ്.
തൊഴിലാളികളുടെ സമരത്തിന്റെ ഭാഗമായി അടച്ചിട്ട ബാണാസുരസാഗർ ഡാം തൊഴിലാളി പ്രശ്നം പരിഹരിച്ച് തുറന്നു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.കെ പി സൈതലവി, അനീഷ് ബി നായർ, സൈഫുള്ള വൈത്തിരി, അൻവർ മേപ്പാടി, അബ്ദു റഹ്മാൻ, ബാബു ത്രീ റൂട്ട്,വർഗീസ് എ ഓ, മനോജ് മേപ്പാടി, വേണുഗോപാൽ, പ്രബിത ചുണ്ടേൽ, സുമ പള്ളിപ്രം,പ്രദീപ് അമ്പലവയൽ,മുനീർ കാക്കവയൽ, സുബി പ്രേം,സജി മാളിയെക്കൽ, പട്ടു വിയ്യനാടൻ, ജോസ് മേപ്പാടി,സനീഷ് മീനങ്ങാടി, ഗോവിന്ദരജ്,പി ജെ മാത്യു, രഘുനാഥൻ മാനന്തവാടി, ശശി മാഷ്,ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.