കോഴിക്കോട് : തിരുവനന്തപുരത്തെ സൈനിക സ്കൂളിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡന്റ് 55000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വടകര ഡി.വൈ.എസ്.പി പരാതി പരിശോധിച്ച് 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തിരുവള്ളൂരിനെതിരെയാണ് വടകരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഉള്ളിയേരി സ്വദേശി പി. കെ സത്യപാലൻ പരാതി നൽകിയത്. പരാതിക്കാരന്റെ ബന്ധുവായ കുട്ടിക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 1,25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 75,000 രൂപ നൽകി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണം നൽകിയത്.
തുടർന്ന് വടകര ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിന് ശേഷം 20,000 രൂപ മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് പരാതി നൽകിയത്