KERALAlocaltop news

കക്കയം കാട്ടുപോത്ത് അക്രമണം,ഉത്തരവാദി വന വകുപ്പ് : കർഷക കോൺഗ്രസ്

കക്കയം :

കക്കയം ഉൾപ്പെടുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനവാസ മേഖലകളിൽ കഴിഞ്ഞദിവസം കാട്ടുപോത്തിറങ്ങി ഭീതി വിതച്ചിട്ടും, ആവശ്യമായ മുൻകരുതൽ എടുക്കാത്ത വനവകുദ്യോഗസ്ഥരാണ് മരണത്തിനു ഉത്തരവാദി എന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ട് അവരുടെ പേരിൽ കേസെടുക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട അബ്രാഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ അനുവദിക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണം.
കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന വന്യമൃ ങ്ങളെ വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ നിഷ്ക്രിയനായ വനവകുപ്പ് മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close