കോഴിക്കോട്:
കേന്ദ്ര ഗവണ്മെണ്ടിന്റ തെറ്റായ വന്യ മൃഗ നയത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി
സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവണ്മെണ്ട് ഓഫീസായ ആദായനികുതി ഓഫീസിന്നു മുമ്പിൽ വമ്പിച്ച കർഷക ധർണ്ണ നടത്തി . കർഷക സംഘം സംസ്ഥാന സെക്രട്ടറിയും കർഷക സംഘം സംസ്ഥാന ജനറൽസട്ടറിയുമായ വത്സൻ പനോളി ഉൽഘാടനം ചെയ്തു , ആൾ ഇന്ത്യ കിസാൻ സഭ ജില്ലാ സിക്രട്ടറിയും , സംയുക്ത കർഷക സമിതി ജില്ലാ ചെയർമാനുമായ ടി.കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി എം മഹബൂബ് സ്വാഗതം പറഞ്ഞു , ലിൻ്റോ ജോസഫ് എം എൽ എ , കർഷക സംഘം സംസ്ഥാന നേതാവും , മുൻ MLA യുമായ
പി .വിശ്വൻമാസ്റ്റർ ,NCP കിസാൻ സഭ ജില്ല സിക്രട്ടറി CP അബ്ദുറഹ്മാൻ, INL കിസാൻ ലീഗ് ജില്ലാ ജനറൽ സിക്രട്ടറി
നരേന്ദ്രൻ മാവൂർ , INL നേതാവ് വി. മുസ്തഫ ,സി ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
നേരത്തേ മുതലക്കുളത്തു നിന്നും രാവിലെ 10 മണിക്കു വമ്പിച്ച പ്രകടനത്തിന്നു
, മുൻ പഞ്ചായത്തു പ്രസിഡന്റ് ബാബു പറശ്ശേരി , അഡ്വക്കറ്റ് ഹരീഷ് കുമാർ , ജലീൽ നടുവണ്ണൂർ കെ.സുരേഷ്കുമാർ , സി . ബാലു , സത്യൻ മാസ്റ്റർ , പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി .