കോഴിക്കോട് :
സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പിനിരയാക്കുന്ന ആളുകളുടെ പണം അക്കൗണ്ടിലൂടെ കൈമാറി കൊടുക്കുന്ന സംഘത്തിലുൾപ്പെട്ട ജിഷ്ണു എസ് (19) മലാംകുന്ന് ,മുക്കം എന്നയാളെ ചേവായൂർ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു
ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിൽ വന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിqലൂടെ 29 ലക്ഷം രൂപ ബാങ്ക് വഴി നഷ്ടപ്പെട് ഓൺലൈൻ തട്ടിപ്പിനിരയായ ആതിര എന്നവരുടെ പരാതി പ്രകാരം ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതി അറസ്റ്റിലായത്. വിവിധ അക്കൗണ്ടുകളിലൂടെ കയ്യിലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും ATM Withdrawal നടത്തിയും ആണ് തട്ടിപ്പ് ചെയ്യുന്ന ആളുകളും കൂട്ടാളികളും പണം കൈക്കലാക്കി എടുക്കുന്നതെന്ന് എന്നാണ് പോലീസ് പറയുന്നത്