KERALAlocaltop news

വൈവിധ്യത്തിലെ ഐക്യ ദർശനം ദൈവീക പദ്ധതി: സഖറിയാസ് മാർ അപ്രേം

വൈവിധ്യത്തിലെ ഐക്യ ദർശനം ദൈവീക പദ്ധതി: സഖറിയാസ് മാർ അപ്രേം

ന്യൂഡൽഹി: വൈവിധ്യത്തിലെ ഐക്യ ദർശനം ദൈവീക പദ്ധതി ആണെന്നും ഐക്യത്തിന് തുടക്കം കുറിക്കേണ്ടത് നാം ഓരോരുത്തരും ആണെന്നും അപരനിലേക്ക് എത്തുവാൻ നാം തയ്യാറാകണം എന്നും സഖറിയാസ് മാർ അപ്രേം എപ്പിസ്ക്കോപ്പാ പ്രസ്താവിച്ചു. സി എസ് ഐ, സി എൻ ഐ, മാർത്തോമ്മാ സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ റീജിയണൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എൻ ഐ ജനറൽ സെക്രട്ടറി റവ. ഡോ. ഡി. ജെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സി സി ഐ എക്സിക്യുട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ഭദ്രാസന സെക്രട്ടറി റവ.സാം എബ്രഹാം, റവ. റോബിൻ മാത്യു ജോൺ, ഗോൾഡൻ നായക്, റവ. മാത്യു ജോർജ്, റവ. സനൽ പി. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:  ഡൽഹിയിൽ നടത്തിയ റീജിയണൽ മീറ്റിംഗ് സഖറിയാസ് മാർ അപ്രേം എപ്പിസ്ക്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു. റവ. റോബിൻ മാത്യു ജോൺ, ഗോൾഡൻ നായക്, റവ.ഡോ. ഡി. ജെ. അജിത് കുമാർ, റവ. സാം എബ്രഹാം, ഡോ. പ്രകാശ് പി. തോമസ് എന്നിവർ സമീപം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close