കോഴിക്കോട് : സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥിരം നിയമന കേസിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകുന്ന സത്യവാങ്മൂലത്തിൽ സേവന കാലയളവ് കുറച്ച് കാണിക്കാൻ ശ്രമമെന്ന് ആക്ഷേപം. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ
സ്പെഷ്യൽ എഡ്യൂക്കേറ്റർന്മാരുടെ നിയമനം സംബന്ധിച്ച് വിവരങ്ങൾ നാല് ആഴ്ചക്കകം നൽകണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു . നേരത്തെ കേരളം നൽകിയ സത്യവാങ് മൂലം വ്യക്തതയില്ലാത്തതിനാൽ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 വർഷമായി പ്രവർത്തിക്കുന്ന സ്പെഷ്യൻ എജുക്കേറ്റർ ന്മാർ ഉണ്ട്. ഹൈസ്കൂൾ തലത്തിലെ സ്പെഷൽ എജൂക്കേറ്റർ ന്മാരിൽ 2000 ൽ ജോലിയിൽ പ്രവേശിച്ച് ഇപ്പോഴും കരാറാടി സ്ഥാനത്തിൽ സേവനം ചെയ്യുന്നവരുണ്ട് . ഇവരുടെ സേവന കാലാവധി കുറച്ച് കാണിക്കുന്നുവെന്നാണ് ആശങ്ക ഉയർന്നത്.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ
(ആർ.സി. ഐ ) യോഗ്യതയുള്ള എത്ര സ്പഷ്യൽ എജുക്കേറ്റർ ന്മാർ കരാർ അടിസ്ഥാനത്തിൽ ഉണ്ട് , നിലവിലെ ശബളം , മൊത്തം സേവന കാലയളവ് , സ്ഥിരപ്പെടുത്താൻ സ്വീകരിച്ച നടപടി തുടങ്ങിയ ചോദ്യങ്ങൾക്കാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടത്. എന്നാൽ , സമഗ്ര ശിക്ഷ കേരള
(എസ്.എസ് കെ ) യുടെ സേവന കാലയളവ് സംബന്ധിച്ച വിവര ശേഖരണത്തിൽ യാതൊരു കൃത്യതയുമില്ലെന്ന് സ്പെഷ്യൽ എജൂക്കേറ്റർ ന്മാർ ചൂണ്ടി കാട്ടി.. തുടക്കത്തിൽ ജില്ല പഞ്ചായത്ത് ആയിരുന്നു നിയമനം നടത്തിയിരുന്നത് . പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡി.പി.ഐ യിലെ ഐ.ഇ.ഡി വിഭാഗം (2000 – 2008 ), ഐ. ഇ. ഡി എസ് എസ് (2009 – 2016) , ആർ. എം. എസ്.എ (2017 -18 ), എസ്. എസ്. കെ (2018 – 2024 ) എന്നിങ്ങനെ പദ്ധതികളിൽ സർവ്വീസ് ഉള്ളവരാണ് സ്പെഷൽ എജുക്കേറ്റർ ന്മാരിൽ പലരും . നിലവിൽ എസ്.എസ് കെ യിൽ നിന്ന് സർവ്വീസ് കാലയളവ് ചോദിച്ചിരിക്കുന്നത് ആർ.എം.എസ്.എ , എസ്.എസ് കെ കാലയളവ് മാത്രമാണ് . ഇത് കാരണം വർഷങ്ങളുടെ സർവ്വീസ് കാലയളവ് നഷ്ടമാകുമെന്ന് സ്പെഷ്യൽ എജുക്കേറ്റർ ന്മാർ പരാതിപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സർവ്വീസ് കാലയളവ് പൂർണമായി പരിഗണിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന് സ്പെഷ്യൽ എജുക്കേറ്റർ ന്മാർ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ നൽകിയ റിട്ട് ഹരജിയിൽ കേരളത്തിലെ 153 സ്പെഷ്യൽ എഡ്യൂക്കേറ്റർന്മാരാണ് ഇതുവരെ കക്ഷി ചേർന്നത് . അഡ്വ. വി. ചിദംബരേഷ് , അഡ്വ . ബിജു പി.രാമൻ എന്നിവരാണ് കേരളത്തിലെ സ്പെഷ്യൽ എജുക്കേറ്റർ ന്മാർക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. മാർച്ച് 12 നാണ് വ്യക്തമായി സത്യവാങ്മൂലം നൽകാൻ സുപ്രീകോടതി ഉത്തരവിട്ടത് . ഏപ്രിൽ 16 ന് കേസ് വീണ്ടും പരിഗണിക്കും