എറണാകുളം : *”നിൻ്റെ സഹോദരൻ എവിടെ?”*
*കേരളത്തിലെ സീറോ മലബാർ സഭയിലെ മെത്രാൻമാരോടാണ് ചോദ്യം!!!*
*”എനിക്കറിഞ്ഞു കൂടാ. സഹോദരൻ്റെ കാവൽക്കാരനാണോ ഞാൻ? “*
ഇങ്ങനെയും മറുപടി പറയാം.
എന്നാൽ കർത്താവു പറഞ്ഞു:
*” നിൻ്റെ സഹോദരൻ്റെ രക്തം മണ്ണിൽ നിന്നും എന്നെ വിളിച്ചു കരയുന്നു “*
[ഉൽപ്പത്തി, 4: 10]
എറണാകുളം അങ്കമാലി മേജർ അതിരൂപതയിലെ കാക്കനാട് അസ്സീസി ഇടവകാംഗമായ *ജോളി സിറിയക് എന്ന സഹോദരൻ എവിടെ?* എങ്ങനെയാണ് അദ്ദേഹം മരണപ്പെട്ടത്??? ആരാണ് അതിന് ഉത്തരവാദികൾ???
*ദുഖത്തോടും രോഷത്തോടും കൂടി പറയട്ടെ, “നിങ്ങളാണ് ആ മനുഷ്യൻ്റെ അകാലത്തിലുള്ള മരണത്തിന് ഉത്തരവാദികൾ. നിങ്ങൾ മാത്രമാണ്!!!” എന്ന് പറയുന്നവരുണ്ട്.*
ശാന്തമായി ഒഴുകിയിരുന്ന മനോഹരമായ ഒരു പുഴയായിരുന്നു സീറോമലബാർ സഭ. നിങ്ങളതിൽ വിഭജനത്തിൻ്റെയും വിഭാഗിയതയുടെയും വിഷം കലർത്തി. ഐക്യരൂപത്തിന് വേണ്ടി ഐക്യത്തെ ബലി കൊടുത്തു. സഭാ മക്കൾ തമ്മിൽ പരസ്പരം കലഹിക്കുന്നതിന് നിങ്ങൾ കാരണമായി.
*ശ്രീ. ജോളി സിറിയക്* ജനാഭിമുഖ കുർബാനയെന്ന അജപാലന നന്മയ്ക്ക് വേണ്ടി ജീവൻ വെടിഞ്ഞ ആദ്യ രക്തസാക്ഷിയായി.
*ഇനിയും എത്രപേർ രക്തസാക്ഷികളാകണം നിങ്ങൾ പ്രസാദിക്കണമെങ്കിൽ???!*
പറയൂ ……..
ഫാ. അജി പുതിയാപറമ്പിൽ