:
ഓതറ: മനുഷ്യരിലെ ജന്മസിദ്ധമായ ശക്തിയുടെ പ്രകടനവും നൈതിക പ്രേരണയായ കല ധാർമിക ചിന്തയിലേക്കും മൂല്യബോധത്തിലേക്കും നയിക്കണമെന്നും
.വർണ്ണ,വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി നീതിയുടെ സമത്വത്തിന്റെയും തലമായി കല മാറണം എന്നും കലയും സംസ്ക്കാരും നാടിൻ്റെ നാനാത്വത്തിൻ്റെ സൗന്ദര്യമാണെന്നും ഗീവറുഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സെന്റ് മേരിസ് സെൻട്രൽ സ്കൂളിൽ നടത്തിയ കലയും സംസ്കാരവും എന്ന സെമിനാർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു . റവ. ഡോ ജോസ് പുനമഠം വിഷയാവതരണം നടത്തി.ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് , കറൻറ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി .തോമസ്, പ്രിൻസിപ്പാൾ ഫാ. മാത്യു കവിരായിൽ, ഫാ.ആൻഡ്രൂസ് കടപ്പനങ്ങാട്ട്, അഡ്വ.ജോസഫ് നെല്ലാനിക്കൻ, വർഗീസ് ടി .മങ്ങാട് ,സോണൽ ട്രഷറർ ബെൻസി തോമസ് , ബാബു ജോർജ്, ജോൺസൺ പി . എബ്രഹാം ,
പ്രിറ്റു ശാമുവേൽ, റജി പി. ജോൺ, പി.റ്റി തോമസ് എന്നിവർ പ്രസംഗിച്ചു . റവ ഡോ. ജോസ് പുനമഠം വരച്ച പാഷൻ ഓഫ് ക്രൈസ്റ്റ് ചിത്രങ്ങളുടെ പ്രദർശനവും നടന്നു.