കോഴിക്കോട് :
ആവശ്യ സാധനങ്ങളും നിർമ്മാണ ഉൽപ്പന്നങ്ങളും കയറ്റി വരുന്ന ഗുഡ്സ് വാഹനങ്ങളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്ന എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ അധികാരികളുടെ നടപടിക്കെതിരെ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേവായൂരിലെ ജില്ലാ എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി.എം. ജംഷീർ അദ്ധ്യ ക്ഷത വഹിച്ചു. കെ.വിജയരാജ്, ജയേഷ് മുതുകാട്, സി. പ്രമോദ് എന്നിവർ സംസാരിച്ചു.
നിയമാനുസൃതം റൊയാലിറ്റി അടക്കാതേയും ഖനന കേന്ദ്രത്തിൽ വേയ് ബ്രിഡ്ജ് സ്ഥാപിക്കാതെയും അമിത ഭാരം കയറ്റി അയക്കുന്ന കേന്ദ്രത്തിൽ പരിശോ ധന നടത്താതെ മോട്ടോർ തൊഴിലാളികളെ വഴിയിൽ തടഞ്ഞു പീഠിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. യൂണിയൻ സിറ്റി സെക്രട്ടറി എ. ജയരാജ് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. എ. അബ്ദുറഹിമാൻ, ടി.ടി. സജിത്ത്. എം.സി മനോജ്, ടി. ജിനീഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.