കോഴിക്കോട്: വെള്ളിമാടുകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന
ഡോ. സെയ്ത് സൽമാ ചാരിറ്റബിൾ ട്രസ്റ്റ് ൻ്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു.
അൽ-ഹിന്ദുമായി സഹകരിച്ചു നടത്തുന്ന പദ്ധതി ഇക്ര ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ ഉദ്ഘാടനം ചെയ്തു .
ആംബുലൻസ് കോ-ഓർഡിനേറ്ററും ഫൗണ്ടേഷൻ അംഗവുമായ അമീർ അലി ഖാൻ ഡോ. പി സി അൻവറിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി.
ചടങ്ങിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി എം കോയ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ കൗൺസിലർ ടി.കെ ചന്ദ്രൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ കുര്യാക്കോസ് വട്ടമറ്റം, സൗദി ചാപ്റ്റർ പ്രസിഡൻറ്
വി. പി അബ്ദുറഹിമാൻ,
അൽ -ഹിന്ദ് കോ-ഓർഡിനേറ്റർ ഹാഷിം മക്ക, എഴുത്തുകാരൻ മോഹനൻ പുതിയോട്ടിൽ, മുസ്തഫ അൽ ബെയ്ക്ക് , സി.ഐ. പോൾ തുടങ്ങിയവർ സംസാരിച്ചു .
വാപൈ നാഷണൽ,
പി.സഫറുള്ള മാസ്റ്റർ, E.അബ്ദുൽ മുനീർ, അക്ബർ ചോലപ്പുറം, റൗഫിഷ് നങ്ങാറി,കെ.ടി ഇക്ബാൽ, ടി.ഹസ്സൻ, ഹംസകോയ, അഡ്വ.പി എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സി.പ്രദീഷ് കുമാർ സ്വാഗതവും ,
ട്രഷറർ പി.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.