കണ്ണൂർ : പ്ലസ്ടു പഠനത്തിന് ശേഷം എഞ്ചിനിയിറിങ്ങ് ബിരുദം പൂർത്തിയാക്കി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐ ടി കമ്പനിയിൽ ജോലി സ്വന്തമാക്കി. മെച്ചപ്പെട്ട ജോലി നേടിയതിന് ശേഷവും മാനേജ്‌മെന്റ് ബിരുദം നേടുക എന്ന തന്റെ സ്വപ്നത്തിന് പിന്നാലെ റോഷൻ യാത്ര തുടരൂകയായിരുന്നു. ഒടുവിൽ ഈ മിടുക്കൻ്റെ സ്വപ്നം പൂവണിയുകയായിരുന്നു ശാസ്ത്രീയമായ പഠന രീതി കൈമുതലാക്കിയ ഈ പ്രതിഭ നടന്നുകയറിയത് രാജ്യത്തെ പ്രീമിയർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഡ് ഓഫ് മാനേജ് മെൻ്റ് ന്റെ ബംഗളൂർ ക്യാമ്പസിലേക്കാണ്. സാധാരണ നഗരപ്രദേശങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടുന്ന എലൈറ്റ് ക്ലാസ്സിലെ വിദ്യാർത്ഥികൾ മാത്രം പ്രവേശനം നേടുന്ന, ഉയർന്ന ശമ്പളത്തോടെ കൂടെ ക്യാമ്പസ് പ്ലയിസ്മെന്റ് ഉറപ്പുള്ള മത്സര പരീക്ഷകളിലെ ഗ്ലാമർ പരീക്ഷകളിലൊന്നായ ഐ ഐ എം കാറ്റ് മികച്ച സ്കോർ ക്വാളിഫൈ ചെയ്ത് ബാംഗളൂർ ഐ ഐ എമ്മിൽ റോഷൻ പ്രവേശനം നേടിയത്. ഏറേ പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിച്ച മുഹമ്മദ് റോഷന് തൻ്റെ പoന വഴിയിൽ അതൊന്നുo തടസ്സമായില്ല. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ റോഷൻ തൻ്റെ ആമികവ് തുടർന്നുള്ള ഓരോ ഘട്ടത്തിലും കൊണ്ട് പോകുകയായിരുന്നു. കടവത്തൂർ ഇരഞ്ഞീൻ കീഴിലെ പുതിയേറ്റികണ്ടി അബ്ദുൽ കരീം ഹസീന ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ ഇന്ന് നാടിൻ്റെ താരമായി മാറിയിരിക്കുകയാണ്