കാസർഗോഡ്: പ്രോവിഡൻ്റ് ഫണ്ട് മിനിമം പെൻഷൻ പതിനായിരം രൂപയാക്കിവർദ്ധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നേരിൽ സമർപ്പിച്ച ഭീമഹർജിയിൽ ഉന്നയിച്ച മുതിർന്ന മാധ്യമപ്രവർത്തകരുടെ അടിയന്തരാവശ്യങ്ങൾ ഉടനെ നടപ്പിലാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
മുതിർന്ന മാധ്യമ പ്രവർത്തകരുടെ അടിയന്തരാവശ്യങ്ങൾ സർക്കാറിനും ഭരണ -പ്രതിപക്ഷ കക്ഷികൾക്കും ബോധ്യപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് വെച്ച് ഒരു ഉന്നതതല കൂടിയാലോചനാ യോഗം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കാസർഗോഡ് പ്രസ് ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് എ മാധവൻ അദ്ധ്യക്ഷത വഹിച്ചു.
പാലോളി കുഞ്ഞിമുഹമ്മദ്, കെ.ടി. സുരേഷ്, എ അരവിന്ദൻ, ബിജി കുര്യൻ, കെ.ഡി. ജോസഫ്, ജി.കെ. നായർ, കെ.പി. ജോസഫ് കൊട്ടാരം, റഹീം പൂവ്വാട്ട് പറമ്പ്, എ സതീഷ് എന്നീ ഫോറം അംഗങ്ങളുടെയും എം. വി. മുകേഷ്, ബി. ബിമൽ റോയി, ബി.സി. ജോജോ എന്നീ മാധ്യമപ്രവർത്തകരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണു യോഗനടപടികൾ ആരംഭിച്ചത്. യോഗത്തിൽ
ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു
കാസർഗോഡ് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിം യോഗത്തിൽ പ്രസംഗിച്ചു
ചർച്ചയിൽ എസ്. സുധീശൻ, ക്രിസ് തോമസ്, തേക്കിൻകാട് ജോസഫ്, എം.ജെ.ബാബു, തോമസ് ഗ്രിഗറി, ഇഗ്നേഷ്യസ് ഗോൺസാൽവസ് , അലക്സാണ്ടർ സാം , കെ. സുന്ദരേശൻ, സണ്ണി ജോസഫ്, ടി. ശശി മോഹൻ,പട്ടത്താനം ശ്രീ കണ്ഠൻ ,വി.എൻ. ജയഗോപാൽ, എൻ.വി. മുഹമ്മദാലി, ജോയ് എം.മണ്ണൂർ,എൻ.പി. ചെക്കുട്ടി,വി ഹരിശങ്കർ, പി. ഗോപി, എം. ബാലഗോപാലൻ, സി.കെ. ഹസ്സൻകോയ, എൻ. ശ്രീകുമാർ, ഹരിദാസൻ പാലയിൽ ,വീക്ഷണം മുഹമ്മദ്, എം.ജയചന്ദ്രൻ, സി.പി.എം. സെയ്ദ് അഹമ്മദ് പി.പി. മുഹമ്മദ് കുട്ടി ,പി അജയകുമാർ, എന്നിവർ പങ്കെടുത്തു.
സംസ്ഥാന സമ്മേളനം തൃശൂരിൽ
ഫോറം സംസ്ഥാന സമ്മേളനം തൃശൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിനു മുമ്പായി മീഡിയാ ഡയറക്ടറി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
അവഗണന അവസാനിപ്പിക്കണം
മുതിർന്ന മാധ്യമ പ്രവർത്തകരോട് സർക്കാറിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നു യോഗം പാസ്സാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ഫോറം കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് വി.വി. പ്രഭാകരൻ സ്വാഗതവും ജില്ലാ സെക്രട്ടറി എൻ.ഗംഗാധരൻ നന്ദിയും പറഞ്ഞു.