കൊച്ചി: ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് വണ്ടി ഓടിച്ചില്ലെങ്കില്‍ നാട്ടുകാര്‍ക്കും ഫൈന്‍ അടിച്ചുകൊടുക്കാനുള്ള ആപ് സംവിധാനം വരുന്നു. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഗ്നല്‍ ജംക്ഷനിലെ കുരുക്ക് പഠിക്കാന്‍ ദേശീയ പാതയില്‍ യാത്ര നടത്തിയ ഗതാഗത മന്ത്രി തൃശൂര്‍ മുതലുള്ള എല്ലാ ട്രാഫിക് സിഗ്നല്‍ ടൈമറും അഡ്ജസ്റ്റ് ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചു.
തൃശൂര്‍ മുതല്‍ അരൂര്‍ വരെയാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. ചാലക്കുടി പോട്ട പാപ്പാളി ജംഗ്ഷനിലാണ് മന്ത്രി ആദ്യം എത്തിയത്. നിരന്തരം അപകടം ഉണ്ടാകുന്ന ഇടമായതിനാല്‍ ഇവിടെ പുതിയ ട്രാഫിക് പരിഷ്‌കാരം ക്രമീകരിക്കും.