കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂര് എന്ന മാമിയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. മാമിയെ കാണാതായിട്ട് ഒമ്പതുമാസം പിന്നിടുമ്പോൾ ലഭ്യമായ ചില വിവരങ്ങൾ കോർത്തിണക്കി അന്വേഷണം തുടരുകയാണ് പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായി സ്ഥലം മാറിപോയ അന്വേഷണ ഉദ്യോഗസ്ഥൻ നടക്കാവ് എസ് എച് ഒ പി . കെ ജിജേഷ് വൈകാതെ തിരിച്ചെത്തിയാലുടൻ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. . ഇതിനിടെ രഹസ്യാന്വേഷണത്തിൽ പ്രഗത്ഭരായ ഏതാനും പേരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. മാമിയ്ക്കൊപ്പം നിൽക്കുന്നതായി മറ്റുള്ളവരെ തോന്നിപ്പിക്കും വിധം കേസിലും , വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും അധികതാത്പര്യം കാണിക്കുന്ന ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പ്രമാദമായ പല കൊലപാതക കേസുകളിലും പോലീസിനും നാട്ടുകാർക്കും ഒപ്പം നിന്ന് രഹസ്യങ്ങൾ കൈമാറിയവരും, വിവരങ്ങൾ പ്രചരിപ്പിച്ചവരുമായ ” ഉറ്റ സുഹൃത്തുക്കൾ ” പിന്നീട് മുഖ്യ പ്രതികളായി മാറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിക്കുന്നതായും ചില നിർണായക വിവരങ്ങൾ ലഭിച്ചതായുമാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട കുടിപ്പക മൂലം മാമി ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ, അവർ ആരെല്ലാം തുടങ്ങി സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചതായി അറിയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലുണ്ടായ തർക്കങ്ങളെക്കുറിച്ചും വിവരശേഖരണം നടക്കുന്നുണ്ട്. അതിനിടെ, ഉദ്യോ ഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായെന്ന ആക്ഷേപവും ഉയർന്നു. . നടക്കാവ് പൊലീസ് ഇൻസ്പെ ക്ടറായിരുന്ന പി. കെ. ജിജിഷാണ് തിരോധാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാസങ്ങൾനീണ്ട അന്വേഷണത്തിനിടെ സുഹൃത്തുകൾ, ബിസിനസ് പങ്കാളികൾ, കുടുംബാംഗങ്ങൾ അടക്കമു ള്ളവരിൽനിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ തുടക്കത്തിൽ കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. പിന്നീട് ആ സ്ഥിതി മാറി.അന്വേഷണം ലോക്കൽ പൊലീസിൽനിന്ന് മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപിക്കണമെന്ന
ആവശ്യവും ഇതിനകം ഉയർന്നിരുന്നു. എന്നാൽ അത് തത്ക്കാലംവേണ്ട എന്ന നിലപാടിലാണത്രെ ഉത്തര മേഖല ഐജി അടക്കമുള്ളവർ. അന്വേഷണം ഊർജിതപെടുത്തണം എന്നാവശ്യപ്പെട്ട് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും ഉടനെ മുഖ്യമ ന്ത്രിയെ ഉൾപ്പെടെ കണ്ട് നിവേദ നം നൽകും.
അന്വേഷണത്തിൻ്റെ തുടക്കത്തിൽ വ്യക്തിഹത്യ നടത്തി കേസ് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. മാമിയെക്കുറിച്ച് അപവാദ പ്രചാരണം നടത്തി പ്രശ്നത്തിൽ ഇടപെടുന്നതിൽനിന്ന് മറ്റുള്ളവരെ അക റ്റാനാണ് ശ്രമമുണ്ടായത്. തിരോ ധാനത്തിൻ്റെ തലേദിവസം ഇതര സംസ്ഥാനക്കാരായ രണ്ടുപേർ കോഴിക്കോട് കടപ്പുറത്ത് മാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇവരാണോ തിരോധാനത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും മൊഴികളുണ്ടായിരുന്നു. തുടർന്ന്
ഈ വഴിക്കെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മാമിയുമായി വളരെ അടുപ്പമുള്ള ചിലർ പൊലീസിൻ്റെ നിരീക്ഷണത്തിലാണിപ്പോഴും . അന്വേഷണ സംഘത്തിന് ഇവരുടെ പങ്കിനെക്കുറിച്ച് ചില സൂചനകൾ ലഭച്ചിട്ടുണ്ട് . അതിനിടെ, ചോദ്യംചെയ്യലിൽനിന്ന് രക്ഷപ്പെടാൻ മാമിയുമായി അടുപ്പമുള്ള ചിലർ കോടതിയെ സമീപി ച്ചത് ദുരൂഹത വർധിപ്പിച്ചു. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീ ണയുടെ കീഴിൽ ഡി.സി.പി അനു ജ് പലിവാളിൻ്റെ മേൽനോട്ടത്തി ലാണ് അന്വേഷണം.