KERALAlocaltop news

തെരഞ്ഞെടുപ് പെരുമാറ്റ ചട്ടം ലംഘിച്ച് അധ്യാപകർക്ക് സ്ഥലമാറ്റ ഉത്തരവെന്ന് ആക്ഷേപം

* ജില്ലയിലെ ഒമ്പത് സ്പെഷൽ എജുക്കേറ്റർ ന്മാരെയാണ് സ്ഥലം മാറ്റിയത്

 

കോഴിക്കോട് : ലോക്‌സഭ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർ ന്മാർക്ക് സ്ഥലം മാറ്റമെന്ന് ആക്ഷേപം . സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം കോർഡിനേറ്റർ എ. കെ. അബ്ദുൽ ഹക്കീമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ജൂൺ ഒന്നിന് ഒമ്പത് സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. സ്ഥലമാറ്റത്തിന് അപേക്ഷിക്കാത്ത അധ്യാപകർക്ക് ഉൾപ്പെടെ സ്ഥല മാറ്റം നൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിൻ്റെ പ്ളാൻ അപ്രൂവൽ ബോർഡ് റിപ്പോർട്ടിൽ സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികൾക്ക് ആനുപാതികമായല്ല സ്പെഷൽ എജുക്കേറ്റർന്മാരെ നിയമിച്ചതെന്ന് ചൂണ്ടികാണിച്ചിരുന്നു. ക്രമവിരുദ്ധമായ നിയമനം ക്രമീകരിക്കണമെന്ന് എസ്.എസ്. കെ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ജില്ലകൾക്ക് നൽകിയ നിർദ്ദേശം നടപ്പാക്കാനാണ് സ്ഥലമാറ്റമെന്ന് സ്ഥലമാറ്റ സർക്കുലറിൻ്റെ സൂചനയിൽ പരാമർശമുണ്ട്. സംസ്ഥാനത്ത് 168 ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിലായാണ് 2286 സ്പെഷൽ എജുക്കേറ്റർ ന്മാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിൽ നിന്ന് സ്പെഷൽ എജുക്കേറ്റർ ന്മാരെ ഭിന്നശേഷി കുട്ടികളുള്ള പൊതുവിദ്യാലയങ്ങളിലേക്ക് നിയോഗിക്കാറാണ് പതിവ്.
കഴിഞ്ഞ എട്ട് വർഷത്തിനിനിടെ നിരവധി സ്പെഷൽ എജുക്കേറ്റർ ന്മാരെ ഭിന്ന ശേഷി കുട്ടികളുടെ എണ്ണം പരിഗണിക്കാതെ നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ ദിവസ വേതനത്തിന് നിയമിച്ച ഒമ്പത് സ്പെഷൽ എജുക്കേറ്റർ ന്മാരെ ഈ ഏപ്രിൽ രണ്ടിന് കരാർ നിയമനം നൽകിയിരുന്നു. ഇത്തരം ക്രമ വിരുദ്ധ നിയമനങ്ങളാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 വർഷം സ്പെഷൽ എജുക്കേറ്ററായി പ്രവർത്തിച്ച അധ്യാപകരെ സ്ഥലം മാറ്റുന്നതിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നു . കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരള യിൽ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരാണ് നൽകുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close