KERALAlocaltop news

കാലിക്കറ്റ് ഹോസ്പിറ്റൽ ആൻറ് നഴ്സിംഗ് ഹോമിൽ ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കും സൗജന്യ ചികിത്സാ ക്യാമ്പ് 20, 21 ന്

 

കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ
ആൻറ് നഴ്സിംഗ് ഹോമിൽ ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കും സൗജന്യ ചികിത്സാ ക്യാമ്പ് 20, 21 തീയതികളിൽ നടക്കും. രജിസ്ട്രേഷനും കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമാണ്. ശസ്ത്രക്രിയകൾക്കും സ്കാനിങ്ങിനും 25 ശതമാനവും ലാബ് പരിശോധനകൾക്ക് 50 ശതമാനവും ഇളവ് നൽകുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.
പ്രഗൽഭ ഗൈനക്കോളജിസ്റ്റുകളും സ്ത്രീ രോഗ വിദഗ്ധരുമായ ഡോ. ദർശന കെ, ഡോ. പ്രിൻസി മരിയ സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ഗർഭാശയ മുഴ ( ഫൈബ്രോയ്ഡ്), അണ്ഡാശയത്തിലെ മുഴ ( സിസ്റ്റ്), അമിത രക്തസ്രാവം, ഗർഭാശയം താഴ്ന്നു പോവുക തുടങ്ങിയ രോഗങ്ങൾക്ക് ആവശ്യമായ ശസ്ത്രക്രിയ കുറഞ്ഞ നിരക്കിൽ ചെയ്തുകൊടുക്കും. അർബുദരോഗ നിർണയവും (പാപ്സ്മിയർ ടെസ്റ്റിനു 200 രൂപ മാത്രം)ഇതോടനുബന്ധിച്ച് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന ഗർഭിണികൾക്ക് ഡയറ്റീഷ്യൻ സേവനം സൗജന്യമായി ലഭ്യമാക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രജിസ്ട്രേഷനായി 0495 2722516, 7012414410 നമ്പരിൽ വിളിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close