കോഴിക്കോട് : രണ്ട് കോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാമത്തെ ആളും പിടിയിലായി
പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യൻ(24)നെ ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടി കൂടിയത്.
കഴിഞ്ഞ മാസം മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പോലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്ക് മരുന്നുകൾ പിടി കൂടിയിരുന്നു പോലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും പിടിച്ചെടുത്തു.
ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം ഉണ്ടാക്കി ഊർജ്ജിത അന്വേക്ഷണം നടത്തിയതിൽ ആദ്യ പ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇവർ കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും , യുവതികൾക്കും കോളേജ് വിദ്യാർത്ഥിക്കൾക്കും , ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ്.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട ഇവർ രണ്ട് പേരും പോലീസ് പിടി കൂടാതിരിക്കാൻ, ഗോവ, ഡൽഹി, ഹിമാചൽ, ബാഗ്ലൂർ എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇവരെ കുറിച്ച് ആർക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും, പോലീസിനെ ഏറെ കുടുക്കി. എന്നാൽ ഇവർ ബന്ധപെടാൻ സാധ്യതയുള്ള ആളുകളെ നിരീക്ഷിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പോലീസ് അതിവിദഗ്ദമായി ബംഗളൂരുവിൽ നിന്ന് ഷൈൻ ഷാജിയെയും, ഇപ്പോൾ കുമളിയിൽ നിന്ന് ആൽബിൻ സെബാസ്റ്റ്യനെയും പിടികൂടിയത്.
ആൽബിൻ സെബാസ്റ്റ്യന് കോഴിക്കോട് ജില്ലയിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ട്. ഇവർ രണ്ട് പേരും കോഴിക്കോട് ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ്. രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ജോലി ആവശ്യത്തിന് രണ്ട് പേരും അർമേനിയയിൽ പോയിരുന്നു. 4 മാസം അവിടെ നിന്ന ശേഷം വീട്ടുകാരും നാട്ടുകാരും അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ച് വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി കച്ചവടം നടത്തുകയായിരുന്നു
**************************
*അർമേനിയയിൽ മകൻ നല്ല നിലയിലെന്ന വിശ്വാസത്തിൽ രക്ഷിതാക്കൾ*
**************************
ഒരു വർഷം മുമ്പ് വീട്ടുകാരും കുംടുംബക്കാരും ചേർന്ന് എയർ പോട്ടിൽ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആൽബിൻ നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. അവൻ അവിടെ ജോലി ചെയ്ത് നല്ല നിലയിൽ കഴിയുകയാണെന്നാണ് അവർ കരുതിയത് മയക്കു മരുന്ന് കേസിന് പോലീസ് തിരഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകൻ അർമേനിയയിൽ അല്ല കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുന്ന ശ്യംഖലയിലെ കണ്ണിയാണെന്നറിഞ്ഞത്.
*************************
*പിടിയിലായ ഇവർക്ക് മയക്കു മരുന്ന് നൽകിയവരെ പറ്റിയും , ഇവർ* *ആർക്കെല്ലാമാണ് വിൽപന നടത്തുന്നതെന്നും, കോഴിക്കോട് ജില്ലയിൽ ഇവരെ ആരെല്ലാമാണ് സഹായിക്കുന്നതെന്നും വിശദമായ അന്വേക്ഷണം നടത്തേണ്ടിയിരിക്കുന്നു എന്നും കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, വിദ്യാദ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച് പാർക്കുകൾ എന്നിവിടങ്ങളിൽ പോലീസിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്നും, *കോഴിക്കോട് ജില്ലാ പോലീസ് മേധാവി
രാജ്പാൽ മീണ ഐ.പി. പറഞ്ഞു
*************************
അന്വേക്ഷണ സംഘത്തിൽ വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷ്, ഡൻസാഫ് എസ്.ഐ
മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ, ദിപു.പി , എ പ്രശാന്ത് കുമാർ, അനീഷ് മുസേൻ വീട്, അഖിലേഷ് . കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ , സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, ഇ.സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.