കോഴിക്കോട്: സിയസ് കൊ നടത്തിയ ഈദ് സംഗമവും ഡോക്യൂമെൻ്ററി പ്രകാശനവും ശ്രദ്ധേയമായി.
മുഖദാർ സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സംഗമം മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
തെക്കേപ്പുറത്ത് അമ്പത് വർഷങ്ങൾക്ക് മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന വിവാഹത്തിൻ്റെ പുനരാവിഷ്കാരമായി ഇറക്കിയ ഡോക്യൂമെൻ്ററിയുടെ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.
സിയസ്കൊ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മുഖ്യ ഖാസി സഫീർ സഖാഫി, രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹനന്ദ, കാലിക്കറ്റ് ഡൈ കെയ്സ് ചാൻസലർ റവ.ഫാദർ സജീവർഗ്ഗീസ് എന്നിവർ ഈദ് സന്ദേശം നടത്തി.
തെക്കേപ്പുറം കിസ്സ കൺവീനർ സി.ഇ.വി.അബ്ദുൾ ഗഫൂർ ഡോക്യൂമെൻ്ററിയെക്കുറിച്ച് അവലോകനം നടത്തി.
തെക്കേപ്പുറം കിസ്സ
ചെയർമാൻ സന്നാഫ് പാലക്കണ്ടി ഉപഹാര സമർപ്പണo നടത്തി.
പി.കെ.സലാം സ്ക്രിപ്റ്റ് എഴുതി പ്രൊഫ. സഹദ് ബിൻ അലി അസോസിയേറ്റ് ഡയരക്ടറുമായ ഡോക്യൂമെൻ്റിൻ്റെ സംവിധായകൻ ഷാനവാസ് കണ്ണഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു.
സിയസ്കൊ വനിത വേദി ചെയർപെഴ്സൺ ബ്രസീലിയ ശംസുദ്ദീൻ, സെക്രട്ടറി സാബിറ മേലക്കണ്ടി ,സിയസ്കൊ വൈസ് പ്രസിഡണ്ട് കെ.നൗഷാദ് അലി, സെക്രട്ടറി പി.എം. മെഹബൂബ്, എന്നിവർ സംസാരിച്ചു.
സിയസ് കൊ ജനറൽ സിക്രട്ടറി എസ്.സർഷാദ് അലി സ്വാഗതവും ട്രഷറർ ഇ.വി. മാലിക് നന്ദിയും പറഞ്ഞു