KERALA

ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പുകള്‍ ലഭിക്കില്ല

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. രണ്ടുതവണ എം എല്‍ എയായ കേളു നിലവിലെ സി പി എം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സി പി എം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവ് കൂടിയാണ് ഒ ആര്‍ കേളു.

കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്‍, ബാലുശ്ശേരി, എം എല്‍ എ സച്ചിന്‍ദേവ്, തരൂര്‍ എം എല്‍ എ പി പി സുമോദ്. കോങ്ങാട് എം എല്‍ എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ സീനിയര്‍ എന്ന നിലയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പുകളാകും കേളുവിന് നല്‍കുക. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്റി കാര്യവകുപ്പ് എംബി രാജേഷിന് നല്‍കാനും തീരുമാനിച്ചെന്നാണ് സൂചന.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close