തിരുവനന്തപുരം: ഡി.ജി.പിയെ വെറുതെ മൂലയ്ക്കിരുത്തി ഒരു എ.ഡി.ജി.പി കാര്യങ്ങൾ നിയന്ത്രിക്കുന്നത് മൂലംപോലീസ് സേനയിൽ കടുത്ത അസംതൃപ്തിക്ക് പടരുന്നു. ക്രമസമാധാനപാ ലന ചുമതലയുള്ള എ.ഡി.ജി.പിയാണ് ഡി.ജി.പിയുടെ കൂടി അധികാരം കവർന്നെടുക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. മുഖ്യമന്ത്രിയുമായും അദേഹത്തിൻറെ ഓഫീസുമായും ഈ എ.ഡി.ജി.പിക്കുള്ള അടുത്ത ബന്ധമാണത്രെ ഡി.ജി.പി ചെയ്യേണ്ടുന്ന കാര്യങ്ങൾ പോലും ‘കയ്യേറാൻ ഇടയാക്കിയത്. എന്നാൽ സംഘി അനുകൂല നിലപാടാണ് പലപ്പോഴും ഈ ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നതെന്ന് പോലീസുകാർക്കിടയിൽ പോലും സംസാരമുണ്ട്. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് തൃശൂർ പുരം സംബന്ധിച്ചെടുത്ത തീരുമാനമാണ്.
തൃശൂർ പുരം കലക്കുന്നതിന് ഇടയാക്കിയെന്ന ആരോ പണം ഉയർന്ന നടപടി സ്വീകരിച്ചതിനുപിറകിൽ ഈ എ ഡി.ജി.പിയാണെന്നാണ് ആരോപണം. തൃശൂർ ജില്ലാ പോലീസ് മേധാവിയുമായി ഇക്കാര്യത്തിൽ നേരിട്ട് ബന്ധപ്പെട്ട് നിർദേശം നൽകിയത് എ.ഡി.ജി.പിയാണ് ഫലത്തിൽ അത് ഹിന്ദുക്കൾക്കെതിരായ നടപടിയായി വ്യാഖ്യാനിക്കപ്പെടാനും തൃശൂർ ലോക്സഭ മണ്‌ഡല ത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപിയുടെ വിജയത്തിന് വഴിവെക്കുകയും ചെയ്‌തുവെന്ന ആരോ പണം പോലീസുകാരിൽ മാത്രമല്ല രാഷ്ട്രിയ കേന്ദ്രങ്ങ ളിലും സജീവമാണ്
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ചില വി.ഐ.പികൾ പങ്കെ ടുക്കുന്ന പരിപാടികളിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിപ്പിക്കുന്നതും എ.ഡി.ജി.പിയുടെ നിർദേശാനുസ രണമാണ്. പത്തോ പതിനഞ്ചോ പോലീസുകാരെ ഡ്യൂട്ടിക്കിടേണ്ടുന്ന സ്ഥാനത്താണ് ഇത്രയധികം പോലീസു കാരെ നിയോഗിക്കുന്നത്. ഇത് പോലീസ് സേനയുടെ പ്രവർത്തനം താളംതെറ്റുന്നതിന് ഇടയാക്കുന്നുണ്ട്. അനാവശ്യഡ്യൂട്ടി പോലീസുകാർക്കിടയിലും കടുത്ത അത്യു പതിക്ക് വകവെച്ചിട്ടുണ്ട്. കോഴിക്കോട് ട്രെയിൻ സ്ഫോടനത്തെ തുടർന്ന് അനാവശ്യ കുത്തിതിരുപ്പ് ഉണ്ടാക്കി പി.വിജയൻ എന്ന പ്രഗത്ഭനായ ഐ പി എസ് ഓഫീസറെ സസ്പെൻ്റ് ചെയ്യിച്ചതിനു പിന്നിലും ഈ എഡി ജി പിയുടെ കറുത്ത കരങ്ങൾ പ്രവർത്തിച്ചതായി ആരോപണം ഉയർന്നിരുന്നു.
സംസ്ഥാന പോലീസ് മേധാവിയെ എവിടെയും കാണാനില്ലെന്ന സംസാരവും വ്യാപകമാണ്. പ്രധാനപ്പെട്ട സംഭവങ്ങളിൽ പോലും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വിശദീകരണം നൽകാൻ ഡി.ജി.പി തയ്യാറാകുന്നില്ല. അതിന് കാരണം തൻ്റെ അധികാരത്തിൽ പോലും തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ കൈകടത്തുന്നതാണത്രെ.